ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സിൻ ഫെയ്ൻ നേതാവ് മേരി ലൂ മക്ഡൊണാൾഡ്. ഡബ്ലിനിൽ നടന്ന ജസ്റ്റിസ് ഫോർ ഹാർവി പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മേരി. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും മേരി വ്യക്തമാക്കി.
പാർട്ടിയ്ക്ക് മുൻപിൽ നിലവിൽ രണ്ട് വഴികളാണ് ഉള്ളത്. ഒന്നുകിൽ സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുക. അല്ലെങ്കിൽ മറ്റൊരു സ്ഥാനാർത്ഥിയ്ക്ക് പിന്തുണ നൽകുക. ഇതിൽ എന്ത് വേണമെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. സെപ്തംബർ ആകുമ്പോഴേയ്ക്കും ഇതിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും മേരി കൂട്ടിച്ചേർത്തു.
Discussion about this post

