ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സ്വന്തം സഹോദരൻ. പ്രതിയായ മാർട്ടിൻ ലവ്റി (32) യെ കോടതിയിൽ ഹാജരാക്കി. 30 വയസ്സുള്ള ഷെയ്ൻ ലവ്റിയെ ആണ് മാർട്ടിൻ കുത്തിക്കൊലപ്പെടുത്തിയത്.
കൊലപാതകത്തിനും, കത്തി കൈവശം സൂക്ഷിച്ചതിനുമാണ് മാർട്ടിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇത് സംബന്ധിച്ച് വിശദമായി പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. മാർട്ടിനെ കോടതി അടുത്ത മാസം 15 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ 21 ന് ആയിരുന്നു മാർട്ടിൻ ഷെയ്നിനെ കൊലപ്പെടുത്തിയത്.
Discussion about this post

