Author: sreejithakvijayan

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇതേ തുടർന്ന് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ബാലിസിമോണിനും റോസ്ബ്രിയൻ ജംഗ്ഷനും ഇടയിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.

Read More

ഡബ്ലിൻ:വെസ്റ്റ് ഡബ്ലിനിൽ പുതിയ സ്റ്റേഷൻ നിർമ്മിക്കാനുള്ള പദ്ധതിയുമായി ഐറിഷ് റെയിൽ. പദ്ധതിയുടെ രൂപരേഖ പുറത്തുവിട്ടു. ഡബ്ലിനിലെ കൈൽമോറിലാണ് പുതിയ കമ്യൂട്ടർ റെയിൽ സ്റ്റേഷൻ നിലവിൽ വരുന്നത്. കൈൽമോർ റോഡ് ബ്രിഡ്ജിൽ പാർക്ക്‌വെസ്റ്റിനും ഹ്യൂസ്റ്റൺ സ്റ്റേഷനുകൾക്കും ഇടയിലായിട്ടാണ് സ്റ്റേഷൻ. പുതിയ സ്റ്റേഷൻ ഗ്രേറ്റർ ഡബ്ലിൻ മേഖലയിലെ നിലവിലെ ഗതാഗത സംവിധാനത്തെ ആകെ മാറ്റിമറിയ്ക്കും. അതേസമയം പദ്ധതിയെക്കുറിച്ച് എന്തെങ്കിലും പരാതികളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ കൗൺസിലിനെ വിവരം അറിയിക്കാം. അടുത്ത മാസം മൂന്ന് വരെയാണ് നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസരം ഉള്ളത്. പദ്ധതിയുടെ മുഴുവൻ വിശദാംശങ്ങളും ബന്ധപ്പെട്ട സൈറ്റിൽ ലഭ്യമാണ്.

Read More

ഡബ്ലിൻ: ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിന് നേരെ തുടർച്ചയായി ഉണ്ടാകുന്ന ഭീഷണികളിൽ പ്രതികരിച്ച് സിൻ ഫെയ്ൻ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ്. ഇത്തരം പ്രവൃത്തികൾ അങ്ങേയറ്റം നിന്ദ്യമാണെന്ന് മേരി പറഞ്ഞു. കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം ഭീഷണികൾ അംഗീകരിക്കാൻ കഴിയില്ലെന്നും മേരി കൂട്ടിച്ചേർത്തു. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും ഇത്തരം ഭീഷണികൾ വലിയ ആശങ്ക ഉളവാക്കുന്നതാണ്. തനിക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതുണ്ടാക്കുന്ന അസ്വസ്ഥത വളരെ നന്നായിട്ട് അറിയാം. ആർക്കെതിരെ ആണെങ്കിലും ഇത്തരം ഭീഷണികൾ അംഗീകരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് കൊച്ചുകുട്ടികൾക്കെതിരായ ഇത്തരം പ്രവൃത്തികൾ നിന്ദ്യമാണെന്നും മേരി കൂട്ടിച്ചേർത്തു.

Read More

വാട്ടർഫോർഡ്: വാട്ടർഫോർഡിൽ മലയാളി യുവതിയെ കാണാതായ സംഭവത്തിൽ ദുരൂഹത. 20 കാരിയായ സാന്റാ മേരി തമ്പിയെ ആണ് കാണാതായത്. പെൺകുട്ടിയ്ക്കായുള്ള തിരച്ചിലിനിടെ സുഹൃത്തിന്റെ മൊബൈലിലേക്ക് വന്ന സന്ദേശം ആണ് സംഭവത്തിൽ ദുരൂഹത ഉയർത്തുന്നത്. ഇന്നലെ രാവിലെ മുതലായിരുന്നു യുവതിയെ കാണാതായത്. പിന്നാലെ പോലീസും മലയാളി അസോസിയേഷനും വിവിധ കമ്യൂണിറ്റികളും തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സാന്റയുടെ സുഹൃത്തിന്റെ ഫോണിലേക്ക് ട്രിമോറിൽ പാറക്കൂട്ടത്തിന്റെ അടിയിലായി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായുള്ള സന്ദേശം ലഭിച്ചത്. ഇതോടെ എല്ലാവരും അവിടേയ്ക്ക് പോയി തിരച്ചിൽ നടത്തി. എന്നാൽ മൃതദേഹം കണ്ടെത്തിയില്ല. ഇതിന് ശേഷമാണ് വീടിന് സമീപത്ത് നിന്നും പരിക്കേറ്റ നിലയിൽ സാന്റയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ ഉൾപ്പെടെ ഉപയോഗിച്ച് വീടിന്റെ പരിസരം പരിശോധിച്ചിരുന്നു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സാന്റയെ ആരോ തട്ടിക്കൊണ്ട് പോയതാണെന്ന സംശയമാണ് ഉയരുന്നത്.

Read More

വാട്ടർഫോർഡ്: വാട്ടർഫോർഡിൽ നിന്നും കാണാതായ മലയാളി യുവതിയെ കണ്ടെത്തി. 20 കാരിയായ സാന്റാ മേരി തമ്പിയെ ആണ് അവശനിലയിൽ പരിക്കുകളോടെ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയായിരുന്നു യുവതിയെ കാണാതായത്. ഡബ്ലിനിലെ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിനിയാണ് സാന്റാ മേരി തമ്പി. വീടിന് സമീപത്തെ റൗണ്ട് എബൗട്ടിന് സമീപത്ത് നിന്നായിരുന്നു യുവതിയെ കണ്ടെത്തിയത്. അവശനിലയിൽ ഒരാൾ കിടക്കുന്നതായി പോളിഷ് വംശജൻ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ കണ്ടത്. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള മത്സരത്തിൽ നിന്നും പിന്മാറി സിൻ ഫെയ്ൻ സ്ഥാനാർത്ഥി മേരി ലൂ മക്‌ഡൊണാൾഡ്. സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ പാർട്ടിയ്ക്കുള്ളിൽ പുരോഗമിക്കുകയാണ്. ഈ മാസം 20 നുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും മേരി ലൂ പറഞ്ഞു. ദേശീയ മാധ്യമത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടുത്ത മാസം 24 ന് ആണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പ്രതിപക്ഷത്തിരിക്കുമ്പോഴും സർക്കാരിനെ മുൻപിൽ നിന്ന് നയിക്കേണ്ടതുണ്ടെന്ന് മേരി പ്രതികരിച്ചു.വടക്കൻ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ’നീലിനെ സ്ഥാനാർത്ഥിയാക്കുന്നുണ്ടോ എന്ന വാർത്തകൾ മേരി തള്ളി. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച നടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും മേരി കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം മഴ സജീവമായിരിക്കുമെന്ന് മെറ്റ് ഐറാൻ. ഇന്ന് മുതൽ നല്ല തണുപ്പുള്ള കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ വാരം കൊടുങ്കാറ്റിന് സാധ്യതയുള്ളതായി നേരത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് അർദ്ധരാത്രിയോടെ അറ്റ്‌ലാന്റികിൽ ആമി ചുഴലിക്കാറ്റ് രൂപം കൊള്ളുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ രാജ്യത്ത് കാറ്റിന്റെയും മഴയുടെയും ശക്തിവർദ്ധിക്കും. ഈ വാരം ചൂടും ഗണ്യമായി കുറയും. മെർക്കുറിയുടെ അളവിലും കുറവ് ഉണ്ടാകും.

Read More

ഡബ്ലിൻ: ഡബ്ലിനിൽ കാണാതായ കൗമാരക്കാരനെ കണ്ടെത്താൻ പൊതുജനസഹായം അഭ്യർത്ഥിച്ച് പോലീസ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയ്ക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ഓഗസ്റ്റ് 30 ന് ആയിരുന്നു കുട്ടിയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചത്. ഡബ്ലിൻ 6 ലെ റാത്ത്‌മൈൻസിൽ താമസിക്കുന്ന ആരോൺ ക്രെയ്റ്റൺ എന്ന 17 കാരനെയാണ് കാണാതെ ആയത്. കുട്ടിയ്ക്കായി ഇതുവരെ നടത്തിയ തിരച്ചിലിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. അഞ്ച് അടി 8 ഇഞ്ചാണ് കുട്ടിയുടെ ഉയരം. മെലിഞ്ഞ ശരീരവും തവിട്ട് നിറത്തിലുള്ള മുടിയും കുട്ടിയ്ക്കുണ്ട്. നീല നിറമാണ് കണ്ണുകൾക്കുള്ളത്.

Read More

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ കൊല്ലപ്പെട്ടതായി കരുതുന്ന പ്രൈമറി വിദ്യാർത്ഥിയുടെ തിരോധാനത്തിൽ തിരച്ചിൽ പുരോഗമിക്കുന്നു. തുടർച്ചയായ ഏഴാം ദിവസമാണ് കുട്ടിയുടെ മൃതദേഹഭാഗങ്ങൾ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ നടക്കുന്നത്. ഇന്ന് വൈകുന്നേരം വരെ പരിശോധന തുടരും. കാണാതായ കൈരാൻ ഡർണിന് വേണ്ടി. ഡൊണബേറ്റ്, പോർട്രേൻ ഗ്രാമങ്ങളിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ് പരിശോധന. പ്രദേശം ആകെ കാട് മൂടി കിടക്കുകയാണ്. ഇത് നീക്കം ചെയ്തതിന് ശേഷം അവിടെ മിനി ഡിഗ്ഗർ ഉപയോഗിച്ച് കുഴിച്ചാണ് പരിശോധന നടത്തുന്നത്. പ്രദേശത്തെ സോണുകളായി തിരിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: ഗാർഡയ്ക്ക് ടേസറുകൾ നൽകാൻ ആലോചിക്കുന്നതായി അയർലൻഡ് ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലി. ചുമതലയേറ്റതിന് ശേഷം ആദ്യ പത്രസമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗാർഡയുടെ സാന്നിധ്യം എല്ലായിടത്തും ഉറപ്പാക്കുന്നതിന് പരിഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെയായി അയർലൻഡിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലായിടത്തും ഗാർഡയുടെ സേവനം ലഭ്യമാക്കേണ്ടതുണ്ട്. അയർലൻഡിൽ സാമൂഹ്യവിരുദ്ധ പ്രവർത്തകർ വലിയ തലവേദനയായി മാറിയിരിക്കുകയാണ്. നഗരങ്ങളിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ കൂടുതൽ പോലീസുകാരുടെ ആവശ്യം ഉണ്ട്. ഗാർഡ കമ്മീഷണർ പദവി ലഭിച്ചത് വലിയ അഭിമാനമായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ് പദവി ഒഴിഞ്ഞ സ്ഥാനത്തേയ്ക്ക് ആണ് ജസ്റ്റിൻ കെല്ലിയെ നിയമിച്ചത്.

Read More