ഡബ്ലിൻ: അയർലൻഡിൽ ഈ വാരം മഴ സജീവമായിരിക്കുമെന്ന് മെറ്റ് ഐറാൻ. ഇന്ന് മുതൽ നല്ല തണുപ്പുള്ള കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ വാരം കൊടുങ്കാറ്റിന് സാധ്യതയുള്ളതായി നേരത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് അർദ്ധരാത്രിയോടെ അറ്റ്ലാന്റികിൽ ആമി ചുഴലിക്കാറ്റ് രൂപം കൊള്ളുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ രാജ്യത്ത് കാറ്റിന്റെയും മഴയുടെയും ശക്തിവർദ്ധിക്കും. ഈ വാരം ചൂടും ഗണ്യമായി കുറയും. മെർക്കുറിയുടെ അളവിലും കുറവ് ഉണ്ടാകും.
Discussion about this post

