ഡബ്ലിൻ: ഗാർഡയ്ക്ക് ടേസറുകൾ നൽകാൻ ആലോചിക്കുന്നതായി അയർലൻഡ് ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലി. ചുമതലയേറ്റതിന് ശേഷം ആദ്യ പത്രസമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗാർഡയുടെ സാന്നിധ്യം എല്ലായിടത്തും ഉറപ്പാക്കുന്നതിന് പരിഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെയായി അയർലൻഡിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലായിടത്തും ഗാർഡയുടെ സേവനം ലഭ്യമാക്കേണ്ടതുണ്ട്. അയർലൻഡിൽ സാമൂഹ്യവിരുദ്ധ പ്രവർത്തകർ വലിയ തലവേദനയായി മാറിയിരിക്കുകയാണ്. നഗരങ്ങളിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ കൂടുതൽ പോലീസുകാരുടെ ആവശ്യം ഉണ്ട്. ഗാർഡ കമ്മീഷണർ പദവി ലഭിച്ചത് വലിയ അഭിമാനമായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ് പദവി ഒഴിഞ്ഞ സ്ഥാനത്തേയ്ക്ക് ആണ് ജസ്റ്റിൻ കെല്ലിയെ നിയമിച്ചത്.

