ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ കൊല്ലപ്പെട്ടതായി കരുതുന്ന പ്രൈമറി വിദ്യാർത്ഥിയുടെ തിരോധാനത്തിൽ തിരച്ചിൽ പുരോഗമിക്കുന്നു. തുടർച്ചയായ ഏഴാം ദിവസമാണ് കുട്ടിയുടെ മൃതദേഹഭാഗങ്ങൾ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ നടക്കുന്നത്. ഇന്ന് വൈകുന്നേരം വരെ പരിശോധന തുടരും.
കാണാതായ കൈരാൻ ഡർണിന് വേണ്ടി. ഡൊണബേറ്റ്, പോർട്രേൻ ഗ്രാമങ്ങളിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ് പരിശോധന. പ്രദേശം ആകെ കാട് മൂടി കിടക്കുകയാണ്. ഇത് നീക്കം ചെയ്തതിന് ശേഷം അവിടെ മിനി ഡിഗ്ഗർ ഉപയോഗിച്ച് കുഴിച്ചാണ് പരിശോധന നടത്തുന്നത്. പ്രദേശത്തെ സോണുകളായി തിരിച്ചിട്ടുണ്ട്.
Discussion about this post

