ഡബ്ലിൻ: ഡബ്ലിനിൽ കാണാതായ കൗമാരക്കാരനെ കണ്ടെത്താൻ പൊതുജനസഹായം അഭ്യർത്ഥിച്ച് പോലീസ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയ്ക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
ഓഗസ്റ്റ് 30 ന് ആയിരുന്നു കുട്ടിയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചത്. ഡബ്ലിൻ 6 ലെ റാത്ത്മൈൻസിൽ താമസിക്കുന്ന ആരോൺ ക്രെയ്റ്റൺ എന്ന 17 കാരനെയാണ് കാണാതെ ആയത്. കുട്ടിയ്ക്കായി ഇതുവരെ നടത്തിയ തിരച്ചിലിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.
അഞ്ച് അടി 8 ഇഞ്ചാണ് കുട്ടിയുടെ ഉയരം. മെലിഞ്ഞ ശരീരവും തവിട്ട് നിറത്തിലുള്ള മുടിയും കുട്ടിയ്ക്കുണ്ട്. നീല നിറമാണ് കണ്ണുകൾക്കുള്ളത്.
Discussion about this post

