- ബാലകൃഷ്ണപിള്ളയെന്ന അതികായനെ വീഴ്ത്തിയ ഐഷാപോറ്റി ; ബാലഗോപാലിന് ചുവട് പിഴയ്ക്കുമോ ?
- കവടിയാർ കൊട്ടാരത്തിലെ ആഭരണ കവർച്ച ; അന്വേഷണം അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച്
- 300 കിലോമീറ്റർ വരെ പ്രവർത്തന പരിധി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ
- അച്ഛന്റെ ഘാതകനായി കാത്തിരിപ്പ് ; ജാമ്യത്തിലിറങ്ങിയപ്പോൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മകൻ
- രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം, നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം 28 ന് ; പ്രധാനമന്ത്രി എത്തും
- കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
- കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് അനുവദിച്ചേക്കും : അരുവിക്കര വേണമെന്ന് ശിവകുമാർ
- ‘ ഇവിടെ എല്ലാവരും സനാതനികളാണ് , സാറാ അലിഖാനും അങ്ങനെ എഴുതി നൽകണം , അതിൽ എന്താണ് എതിർപ്പ് ‘ ; കങ്കണ
Author: sreejithakvijayan
ലിമെറിക്ക്: ക്രാന്തി ലിമെറിക്ക് യൂണിറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ കപ്പുയർത്തി കിൽക്കെനി വാരിയേഴ്‌സ്. ഫൈനലിൽ മീത്ത് സ്‌ട്രൈക്കേഴ്‌സിനെ എട്ട് റൺസിന് തോൽപ്പിച്ചാണ് കിൽക്കെനി ജേതാക്കളായത്. ആദ്യ സെമിഫൈനലിൽ കിൽക്കെനി വാരിയേഴ്‌സ് അയ്‌നാഷ് 11 നെ 29 റൺസിന് പരാജയപ്പെടുത്തി. ലിമെറിക്കിലെ ന്യൂകാസിൽ വെസ്റ്റ് ക്രിക്കറ്റ് ക്ലബ്ബിൽ കഴിഞ്ഞ ദിവസം ആയിരുന്നു ടൂർണമെന്റ്. മത്സരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരിച്ചു. കിൽക്കെനി വാരിയേഴ്‌സിന്റെ സുമൈർ രാജയാണ് ഫൈനലിലെ താരവും മികച്ച കളിക്കാരനും. ഇതിന് പുറമേ മികച്ച ബാറ്ററായും കൂടുതൽ സിക്‌സർ നേടിയ താരമായും അദ്ദേഹത്തെ തിരഞ്ഞെടുത്തു. മികച്ച ബോളർ, മാൻ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങൾ മീത്ത് സ്‌ട്രൈക്കേഴ്‌സിന്റെ അഥർവ്വ നേടിയപ്പോൾ, ന്യൂകാസിൽ വെസ്റ്റ് ടീമിന്റെ ഷീൻ മികച്ച ക്യാച്ചിനുള്ള പുരസ്‌കാരത്തിന് അർഹനായി.
ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ മഴ അതിശക്തമാകാൻ സാധ്യത. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. അതേസമയം അന്തരീക്ഷ താപനിലയിലും വർധനവ് ഉണ്ടാകും. 20 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അന്തരീക്ഷ താപനില രേഖപ്പെടുത്തുക. ഇന്ന് പൊതുവേ മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പകൽ നേരങ്ങളിൽ നേരിയ ചാറ്റൽ മഴയും ഉണ്ടാകും. തെക്ക്-കിഴക്ക് ഭാഗത്ത് മഴയ്ക്ക് ശക്തികൂടും. എന്നാൽ മുൻസ്റ്ററിലും പടിഞ്ഞാറൻ കൊണാച്ചിലും പൊതുവെ വെയിലുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
കിൽഡെയർ: കിൽഡെയറിൽ വാഹനാപകടത്തിൽ 60 കാരി മരിച്ചു. കിൽകോക്കിനടുത്തുള്ള കില്ലിക്കാവീനിലെ R148 ൽ ഉണ്ടായ അപകടത്തിൽ ആയിരുന്നു ഇരുചക്രവാഹന യാത്രിക മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. 60 കാരി സഞ്ചരിച്ച വാഹനം മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. 60 കാരി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.
ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ മാസം നിർമ്മാണ പ്രവർത്തനങ്ങൾ കുറഞ്ഞതായി എഐബി ( അലീഡ് ഐറിഷ് ബാങ്ക്). ഏറ്റവും പുതുതായി പുറത്തുവിട്ട കൺസ്ട്രക്ഷൻ പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്‌സ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. 45.9 ശതമാനം ആണ് കഴിഞ്ഞ മാസത്തെ ശരാശരി നിർമ്മാണ പ്രവർത്തനങ്ങൾ. ജൂലൈയിൽ ഇത് 47.1 ശതമാനം ആയിരുന്നു. കമ്പനികൾ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ കുറവ് വരുത്തിയതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം ആയത്. അതേസമയം കഴിഞ്ഞ നാല് മാസമായി നിർമ്മാണ പ്രവർത്തനങ്ങളുടെ ശരാശരി നിലവാരം 50 ൽ താഴെയായി തുടരുകയാണ്.
ഡബ്ലിൻ: ബജറ്റിൽ കൂടുതൽ തുക ചിലവഴിക്കാൻ അയർലൻഡ് സർക്കാർ ആലോചിക്കുന്നതിനിടെ മുന്നറിയിപ്പുമായി ഐറിഷ് ധനകാര്യ ഉപദേശക സമിതി. പണം ചിലവഴിക്കുന്നതിൽ സർക്കാർ സംയമനം പാലിക്കണമെന്നും, ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഞെരുക്കം നേരിടുന്നത് പ്രതിരോധിക്കുമെന്നും സമിതി വ്യക്തമാക്കി. അടുത്ത മാസം ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് മുന്നറിയിപ്പ്. ബജറ്റിൽ പണം ചിലവാക്കുന്നതിൽ സർക്കാരിന് കരുതൽ വേണം. ഇത് ഭാവിയിലം മാന്ദ്യങ്ങൾ ഒഴിവാക്കാനും അടിയന്തിരസാഹചര്യങ്ങൾ പ്രതിരോധിക്കാനും സഹായിക്കും. 2026 ലെ ബജറ്റിൽ മൊത്തം ചിലവിൽ 9.4 ബില്യൺ യൂറോയുടെ വർദ്ധനവ് ആസൂത്രണം ചെയ്തിട്ടുണ്ട്.
ഡബ്ലിൻ: ഭവന ചിലവുകൾ കൂടി കണക്കിലെടുത്താൽ അയർലൻഡിൽ അഞ്ചിൽ ഒരു കുട്ടി ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്ന് കണ്ടെത്തൽ. എക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റേതാണ് ഗൗരവമേറിയ കണ്ടെത്തൽ. കമ്യൂണിറ്റി ഫൗണ്ടേഷൻ അയർലൻഡുമായി ചേർന്ന് നടത്തിയ പഠനത്തിൽ ഭവന ചെലവുകൾ കൂടി പരിഗണിക്കുമ്പോൾ 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കുട്ടികളുടെ ദാരിദ്ര്യ നിരക്കിൽ അയർലണ്ടിന് 16ാം സ്ഥാനമാണ് ഉള്ളതെന്നും ചൂണ്ടിക്കാട്ടുന്നു. കുടുംബ വലുപ്പവും പണപ്പെരുപ്പവും കണക്കിലെടുക്കുമ്പോൾ ശരാശരി വരുമാനം കുറഞ്ഞതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. 2021 മുതൽ 2023 വരെയുള്ളയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ യഥാർത്ഥ വരുമാനം 0.6 ശതമാനം കുറഞ്ഞു. ഇത് 2021 ലെ അവസ്ഥയെക്കാൾ 3.3 ശതമാനം കുറവാണ്. ദേശീയ വരുമാനം 11.3 ശതമാനം വർദ്ധിച്ചെങ്കിലും ഇതോടൊപ്പം പണപ്പെരുപ്പം 14.6 ശതമാനം വർദ്ധിച്ചുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഡബ്ലിൻ: വ്യഭിചാരം കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് അറസ്റ്റിലായ ബ്രസീലിയൻ പൗരന്മാർ റിമാൻഡിൽ. മൂന്ന് പുരുഷന്മാരും സ്ത്രീയും അടങ്ങുന്ന സംഘത്തെയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ, വ്യഭിചാരം, വേശ്യാലയം നടത്തിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയ പശ്ചാത്തലത്തിലാണ് അറസ്റ്റ്. യൂറോപോളും ബ്രസീലിയൻ ഫെഡറൽ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഡബ്ലിനിൽ നിന്നും പ്രതികളെ പിടികൂടിയത്. സെൻട്രൽ ഡബ്ലിനിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്. 29,000 യൂറോ മുതൽ 1.6 മില്യൺ യൂറോവരെയാണ് ഇവർ വെളുപ്പിച്ചത്. ഡബ്ലിൻ1, ഡബ്ലിൻ 7, ഡബ്ലിൻ 8 എന്നിവിടങ്ങളിൽ 2024 മാർച്ച് മുതൽ ഇവർ വേശ്യാലയങ്ങൾ നടത്തിവരുന്നുണ്ട്.
ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ കുട്ടികളുടെ കളിസ്ഥലം കത്തിനശിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. സ്ഥലത്തിന് മനപ്പൂർവ്വം തീയിട്ടതാകാമെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കില്ല. ഷോൺ മൂർ പാർക്ക് പ്ലേഗ്രൗണ്ടിന് നേരെയാണ് ആക്രമണം ഉണ്ടായത്. കളിസ്ഥലത്തെ ഉപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. 10,0000 യൂറോയുടെ നഷ്ടമാണ് പാർക്കിൽ ഉണ്ടായിട്ടുള്ളത്. ആക്രമണത്തിൽ കളിസ്ഥലം പൂർണമായി കത്തിനശിച്ചുവെന്ന് ഫിൻ ഗെയ്ൽ ടിഡി ജെയിംസ് ജിയോഗെൻ വ്യക്തമാക്കി. 20 അടി ഉയരത്തിലുള്ള കളിക്കുന്നതിന് വേണ്ടിയുള്ള ഉപകരണം കത്തിനശിച്ചു. സംഭവത്തിന് പിന്നാലെ പാർക്കും കളിസ്ഥലവും അടച്ചിട്ടിരിക്കുകയാണ്. ഇത് തുറക്കാനുള്ള നടപടികൾ അതിവേഗം സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഡബ്ലിൻ: രണ്ടാം റൗണ്ട് സിഎഒ ഓഫറുകൾ പ്രസിദ്ധീകരിച്ചു. 3,370 പേർക്കാണ് സിഎഒ ഓഫറുകൾ നൽകിയത്. ഓഫറുകൾ ലഭിച്ചവർക്ക് നാളെ ഉച്ചതിരിഞ്ഞ് 3 മണിവരെ അത് സ്വീകരിക്കാൻ സമയമുണ്ട്. ലെവൽ 8 കോഴ്‌സുകൾക്ക് 2,364 ഉം ലെവൽ 7,6 കോഴ്‌സുകൾക്ക് 1006 ഉം ഓഫറുകൾ ഉൾപ്പെടുന്നു. ലെവൽ 8 ഓഫറുകളിൽ ഫസ്റ്റ് പ്രിഫറൻസ് കോഴ്‌സിനുള്ള ഓഫർ ലഭിച്ചത് 1050 അപേക്ഷകർക്കാണ്. അവൈലബിൾ പ്ലേസസ് ഫെസിലിറ്റിയിൽ ഏകദേശം 140 കോഴ്‌സുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്.
ഡബ്ലിൻ: ജീവനക്കാർക്ക് ശുചിമുറി സൗകര്യം ഏർപ്പെടുത്താതിരുന്ന ഡബ്ലിനിലെ വസ്ത്രവ്യാപര സ്ഥാപനത്തിനോട് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഡൺലാവോയിലെ ജോർജ്‌സ് സ്ട്രീറ്റ് അപ്പറിൽ പ്രവർത്തിക്കുന്ന യ യ ബൊട്ടീക്കിനെതിരെയാണ് നടപടി സ്വീകരിച്ചത്. കമ്പനി 7,500 യൂറോ കമ്പനി ജീവനക്കാരിയ്ക്ക് നൽകണമെന്നാണ് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. സ്ഥാപനത്തിൽ ജോലിക്കാരി ശുചി മുറി സൗകര്യം ഇല്ലാത്തതിനെ തുടർന്ന് ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റിയിൽ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ജീവനക്കാരിയെ സ്ഥാപനം പിരിച്ചുവിടുകയായിരുന്നു. ഇതോടെ ജീവനക്കാരി വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനിൽ പരാതി നൽകി. ഇതിലാണ് അനുകൂല നടപടി ഉണ്ടായത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
