കോർക്ക്: കൗണ്ടി കോർക്കിലെ ഓഫീസ് അടച്ച് പൂട്ടാൻ തീരുമാനിച്ച് അമേരിക്കൻ ധനകാര്യ സ്ഥാപനമായ ബിഎൻവൈ. 2027 ഓടെ അടച്ച്പൂട്ടൽ നടപടികൾ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കമ്പനി പ്രവർത്തനം അവസാനിപ്പിക്കുന്നത് 200 ഓളം പേരുടെ തൊഴിലുകൾ നഷ്ടമാകാൻ കാരണമാകും.
നിലവിൽ കമ്പനിയ്ക്ക് ഡബ്ലിനിൽ വലിയ ഓഫീസ് ഉണ്ട്. ചില തസ്തികകൾ അങ്ങോട്ടേയ്ക്ക് മാറ്റാൻ സാധ്യതയുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ബാധിതരായ ജീവനക്കാർക്കായി കമ്പനി കൺസൾട്ടേഷൻ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. അതേസമയം കോർക്കിൽ മാത്രമല്ല വെക്സ്ഫോർഡിലെയും കമ്പനി അടച്ചുപൂട്ടാൻ ബിഎൻവൈ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ 310 ജോലിക്കാരാണ് ഉള്ളത്. ഇവരിൽ പലരും ഡബ്ലിനിലാണ് ജോലി ചെയ്യുന്നത്.
Discussion about this post

