- സീറ്റ് നൽകില്ലെന്ന് കോൺഗ്രസ് : ഇടഞ്ഞ് കെ സുധാകരൻ
- ഇസ്രായേലിനെതിരെ ഹിജാബ് വലിച്ചെറിഞ്ഞ് ഇസ്ലാം സ്ത്രീകളുടെ പ്രതിഷേധം ; അൽ-അഖ്സ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യം
- അസം നിയമസഭാ തെരഞ്ഞെടുപ്പ് ; 88 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി ബിജെപി
- കിടക്ക ക്ഷാമം; ട്രോളികളിൽ 400 ലധികം രോഗികൾ
- ആര് വീഴും, ആര് വാഴും; പാലക്കാടൻ തിരഞ്ഞെടുപ്പ് കാറ്റ് എങ്ങോട്ട്
- ഷിഗെല്ല ബാധിച്ച് മൂന്നര വയസ്സുകാരി മരിച്ചു
- സ്ഥാനാർത്ഥിയല്ല, ചിഹ്നമാണ് വലുത്; യുഡിഎഫ് കോട്ടയായി എറണാകുളം
- നഴ്സിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം; കൗമാരക്കാരൻ അറസ്റ്റിൽ
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ പലചരക്ക് സാധനങ്ങളുടെ വിലയിൽ വർധനവ്. ഈ മാസം 7 വരെയുള്ള 12 ആഴ്ചകളിൽ പലചരക്ക് സാധനങ്ങളുടെ വില 6.3 ശതമാനത്തിൽ എത്തി. ഇതിന് മുൻപുള്ള 12 ആഴ്ചകളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 5.4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. സെപ്തംബർ 7 വരെയുള്ള നാല് ആഴ്ചകളിൽ പലചരക്ക് സാധനങ്ങളുടെ വിൽപ്പനയിൽ വലിയ വർധനവ് ഉണ്ടായി. 6.1 ശതമാനമാണ് വർധിച്ചത്. സ്കൂൾ തുറന്നതാണ് ഇതിന് കാരണമായത് എന്നാണ് വിലയിരുത്തൽ. കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണം 0.7 ശതമാനം വർധിച്ചു. ഇക്കുറി 68.8 യൂറോയുടെ അധിക വിറ്റുവരവ് ഉണ്ടായി എന്ന് കടയുടമകൾ വ്യക്തമാക്കുന്നു.
കോർക്ക്: ബാബെറ്റ് കൊടുങ്കാറ്റിനെ തുടർന്ന് നാശനഷ്ടങ്ങൾ നേരിട്ട കുടുംബങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. ദുരിതബാധിതർ കോർക്ക് കൗണ്ടി ഹാളിന് മുൻപിൽ പ്രതിഷേധിച്ചു. വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ കോർക്ക് കൗണ്ടി കൗൺസിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രതിഷേധവുമായി ഇവർ രംഗത്ത് എത്തിയത്. മിഡിൽടൺ ആൻഡ് ഈസ്റ്റ് കോർക്ക് ഫ്‌ളഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. കൊടുങ്കാറ്റിനെയും പ്രളയത്തെയും തുടർന്ന് 725 വീടുകൾക്ക് നാശനഷ്ടം ഉണ്ടായി. എന്നാൽ ഇതിൽ 74 വീടുകളുടെ അറ്റകുറ്റപ്പണി മാത്രമാണ് രണ്ട് വർഷത്തിനിടെ കൗൺസിൽ പൂർത്തീകരിച്ചിരിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. 2023 ഒക്ടോബറിൽ ആയിരുന്നു ബാബെറ്റ് കൊടുങ്കാറ്റ് വീശിയടിച്ചത്.
കോർക്ക്: കൗണ്ടി കോർക്കിൽ മോട്ടോക്രോസ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ 40 മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. വെർനോൺ മൗണ്ടിൽ നടന്ന പരിപാടിയ്ക്കിടെ ആയിരുന്നു അപകടം സംഭവിച്ചത്. കോർക്ക് സ്വദേശിയാണ് മരിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ഡബ്ലിൻ: അയർലൻഡിൽ ഈ വാരം സ്ഥിരതയുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ രാജ്യത്ത് മഴ കുറയും. വെയിലുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. താപനിലയിലും നേരിയ വർധനവ് ഈ വാരം പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കനത്ത മഴയായിരുന്നു രാജ്യത്ത് ലഭിച്ചിരുന്നത്. ഇന്ന് പൊതുവെ ഒറ്റപ്പെട്ട മഴയ്ക്കാണ് അയർലൻഡിൽ സാധ്യതയുള്ളത്. വടക്ക്- പടിഞ്ഞാറ് മേഖലയിലെ പ്രദേശങ്ങളിൽ ആയിരിക്കും മഴ ലഭിക്കുക. മറ്റിടങ്ങളിൽ നല്ല തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പകൽ തന്നെ വെയിലുള്ള കാലാവസ്ഥയായിരിക്കും ഉണ്ടാകുക. 20 ഡിഗ്രിവരെ താപനില ഉയർന്നേക്കാം. വൈകുന്നേരങ്ങളിൽ 11 ഡിഗ്രി സെൽഷ്യസ് മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും അന്തരീക്ഷ താപനില.
ഡബ്ലിൻ: അഡ്മിനിസ്‌ട്രേറ്റീവ് ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിൽ ഉടൻ തീർപ്പ് കൽപ്പിക്കാൻ ആർടിബി. സൗത്ത് ഡബ്ലിനിലെ ഏജന്റും വാടകക്കാരനും തമ്മിലുള്ള നിയമപോരാട്ടമാണ് ഇതുവഴി അവസാനിക്കുന്നത്. വാടകക്കാരനൊപ്പം അഡ്മിനിസ്‌ട്രേറ്റീവ് ഫീസ് ഈടാക്കുന്നതിനെതിരെ കമ്യൂണിറ്റ് ആക്ഷൻ ടെനന്റ്‌സ് യൂണിയനും പോരാട്ടത്തിൽ പങ്കാളിയായിട്ടുണ്ട്. പരാതിക്കാരായ കുടുംബം മൂന്ന് വർഷത്തിന് ശേഷമാണ് സൗത്ത് ഡബ്ലിനിലെ വീട് ഒഴിയാൻ തീരുമാനിച്ചത്. 1900 യൂറോ ആയിരുന്നു ഈ വീടിന് വാടകയായി ഇവർ നൽകിയിരുന്നത്. വീടൊഴിയുന്ന സാഹചര്യത്തിൽ നിയമപ്രകാരം 56 ദിവസത്തെ നോട്ടീസ് നൽകി. എന്നാൽ കരാർ കാലയളവ് ആയതിനാൽ അഡ്മിനിസ്‌ട്രേറ്റീവ് ഫീസും ഈടാക്കുകയായിരുന്നു.
ഡബ്ലിൻ:ഡബ്ലിനിൽ തീവ്ര ദേശീയവാദി സംഘത്തിലെ അംഗത്തിന് നേരെ ആക്രമണം. തീവ്രവലതുപക്ഷ നാഷണൽ പാർട്ടിയുടെ മുൻ നേതാവ് ജസ്റ്റിൻ ബാരറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഡബ്ലിനിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഹിറ്റ്‌ലറുടെ വേഷം ധരിച്ച് അദ്ദേഹം നടത്തിയ വംശീയ പ്രസംഗം ആയിരുന്നു പ്രകോപനത്തിന് കാരണം ആയത്. ക്ലാൻ ഐറാൻ എന്ന പുതിയ ഗ്രൂപ്പിന്റെ നേതാവാണ് നിലവിൽ ബാരറ്റ്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സെന്റ് പാട്രിക്‌സ് കത്തീഡ്രലിന് സമീപം ഇവർ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇതിലേക്ക് ബാരറ്റും സംഘവും വേഷപ്രച്ഛന്നരായി എത്തുകയായിരുന്നു. തുടർന്ന് പ്രസംഗിച്ചു. ഇത് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ആന്റിഫയാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് വിവരം.
ഡബ്ലിൻ: അയർലൻഡിൽ ശൈത്യകാലത്തുള്ള ഫ്യുവൽ അലവൻസ് സ്‌കീമിന്റെ വിതരണം ഈ ആഴ്ച മുതൽ ആരംഭിക്കും. 4,10,000 കുടുംബങ്ങൾക്കാണ് ഇക്കുറി ആനുകൂല്യം ലഭിക്കുന്നത്. അർഹരായവർക്ക് പ്രതിമാസം 33 യൂറോ എന്ന നിരക്കിലോ അല്ലെങ്കിൽ 462 യൂറോ നിരക്കിൽ രണ്ട് ഘഡുക്കളായോ തുക സ്വന്തമാക്കാം. ഈ വർഷം ജനുവരിയിലാണ് അധിക കുടുംബങ്ങളെ പദ്ധതിയിൽ അംഗങ്ങളാക്കിയത്. നേരത്തെ 70 വയസ്സിന് മുകളിലുള്ളവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഈ വർഷം 66 വയസ്സ് എന്ന നിലയിലേക്ക് പ്രായപരിധി നിജപ്പെടുത്തി. അതേസമയം ഇവർക്ക് സോഷ്യൽ പ്രൊട്ടക്ഷൻ പേയ്‌മെന്റ് വാങ്ങുന്നവരാകണമെന്ന വ്യവസ്ഥയും എടുത്ത് നീക്കിയിട്ടുണ്ട്.
ഡബ്ലിൻ: സൈബർ അറ്റാക്കിനെ തുടർന്ന് തുടർച്ചയായ മൂന്നാം ദിവസവും ഡബ്ലിൻ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടു. ടെർമിനൽ രണ്ടിലെ സുരക്ഷാ പരിശോധനയും ബോർഡിംഗ് നടപടിക്രമങ്ങളുമാണ് അവതാളത്തിലായത്. നിലവിൽ യാത്രികർക്കുണ്ടാകുന്ന തടസ്സം നേരിടാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ എയർലൈനുകളുമായി അധികൃതർ അടിയ്ക്കടി ബന്ധപ്പെടുന്നുണ്ട്. നിലവിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഊർജ്ജിതമായ ശ്രമങ്ങളാണ് തുടരുന്നത്. തങ്ങളുടെ ചെക്ക് ഇൻ, ബോർഡിംഗ് നടപടി ക്രമങ്ങളാണ് തടസ്സം നേരിടുന്നത്. ടെർമിനൽ 2 ൽ ബോർഡിംഗ് പാസ് നൽകുന്നതിനും ലഗ്ഗേജുകൾ പരിശോധിക്കുന്നതിനും മാനുവൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ പതിവിലധികം സമയം ഇതിനായി എടുക്കുന്നു. അതേസമയം ടെർമിനൽ 1 ന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്നും ഡബ്ലിൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു.
ഡബ്ലിൻ: ടെക് കമ്പനികൾക്ക് മേലുള്ള നിയന്ത്രണങ്ങൾ സർക്കാർ ലഘൂകരിക്കണമെന്ന് ആവശ്യം. പ്രീ ബഡ്ജറ്റ് സബ്മിഷനിൽ ടെക്‌നോളജി അയർലൻഡാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സർക്കാരിന്റെ നിയന്ത്രണങ്ങൾ കമ്പനികൾക്ക് അനാവശ്യഭാരം ആകുകയാണെന്നും ടെക്‌നോളജി അയർലൻഡ് കൂട്ടിച്ചേർത്തു. യൂറോപ്യൻ യൂണിയൻ ഡിജിറ്റൽ, എഐ-അനുബന്ധ നിയന്ത്രണങ്ങൾ ടെക് കമ്പനികൾക്ക്, പ്രത്യേകിച്ച് സ്റ്റാർട്ട് അപ്പുകൾക്കും എസ്എംഇകൾക്കും വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഇത് നവീകരണ പ്രവർത്തനങ്ങളെ ബാധിക്കും. ആഗോള മത്സരത്തിൽ ഈ നിയന്ത്രണങ്ങൾ അയർലൻഡിനെയും യൂറോപ്പിനെയും പിന്നോട്ട് അടിപ്പിക്കും. പ്രമുഖ യൂറോപ്യൻ ടെക് ഹബ്ബ് എന്ന നിലയിൽ അയർലൻഡിന് കൂടുതൽ സൗഹൃദപരമായ അന്തരീക്ഷമാണ് ആവശ്യം എന്നും ടെക്‌നോളജി അയർലൻഡ് കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ഗാൽവെ തുറമുഖ മേഖലയിൽ പുതിയ ഭവന പദ്ധതി ആസൂത്രണം ചെയ്ത് ലാൻഡ് ഡവലപ്‌മെന്റ് ഏജൻസി. 356 കോസ്റ്റ് റെന്റൽ – സോഷ്യൽ ഹോമുകളുടെ നിർമ്മാണമാണ് എൽഡിഎ ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച പദ്ധതിയുടെ രൂപരേഖ എൽഡിഎ ഗാൽവെ സിറ്റി കൗൺസിൽ മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. ഗാൽവെ ഹാർബർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായുള്ള ഭൂമി ജിഎച്ച്‌സി എൽഡിഎയ്ക്ക് കൈമാറും. 172 വൺ ബെഡ് അപ്പാർട്ട്‌മെന്റുകളും 169 ടു ബെഡ് അപ്പാർട്ട്‌മെന്റുകളും ആണ് ഇവിടെ നിർമ്മിക്കുന്നത്. ഇതിന് പുറമേ 15 ത്രീ ബെഡ് അപ്പാർട്ട്‌മെന്റുകളും നിർമ്മിക്കുന്നുണ്ട്. പ്ലാസ, കോസ്റ്റൽ വാക്കിംഗ് പാത്ത്, കമ്യൂണൽ ഗാർഡൻ, പ്ലേ ഏരിയ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. അനുമതി ലഭിച്ചാൽ 2027 ൽ നിർമ്മാണം ആരംഭിക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
