- അവിടെ യുദ്ധം , ഇവിടെ പ്രണയം : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി
- സീറ്റ് നൽകില്ലെന്ന് കോൺഗ്രസ് : ഇടഞ്ഞ് കെ സുധാകരൻ
- ഇസ്രായേലിനെതിരെ ഹിജാബ് വലിച്ചെറിഞ്ഞ് ഇസ്ലാം സ്ത്രീകളുടെ പ്രതിഷേധം ; അൽ-അഖ്സ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യം
- അസം നിയമസഭാ തെരഞ്ഞെടുപ്പ് ; 88 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി ബിജെപി
- കിടക്ക ക്ഷാമം; ട്രോളികളിൽ 400 ലധികം രോഗികൾ
- ആര് വീഴും, ആര് വാഴും; പാലക്കാടൻ തിരഞ്ഞെടുപ്പ് കാറ്റ് എങ്ങോട്ട്
- ഷിഗെല്ല ബാധിച്ച് മൂന്നര വയസ്സുകാരി മരിച്ചു
- സ്ഥാനാർത്ഥിയല്ല, ചിഹ്നമാണ് വലുത്; യുഡിഎഫ് കോട്ടയായി എറണാകുളം
Author: sreejithakvijayan
ഡബ്ലിൻ: നിരോധിക്കുന്നതിന് മുൻപ് മാരക ലഹരി വസ്തുവായ എച്ച്എച്ച്‌സി ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തി മൂന്നിൽ ഒന്ന് ഐറിഷ് ലഹരി ഉപയോക്താക്കളും. അടുത്തിടെ ലഹരി ഉപയോക്താക്കൾക്കിടയിൽ നടന്ന പഠനത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എച്ച്എച്ച്‌സിയുടെ ഉപയോഗത്തെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിരുന്നതായി 10 ൽ 9 പേരും സാക്ഷ്യപ്പെടുത്തുന്നു. ഹെക്സാഹൈഡ്രോകണ്ണാബിനോൾ എന്നാണ് എച്ച്എച്ച്‌സിയുടെ മറ്റൊരു പേര്. വളരെ ചെറിയ കാലത്തിനടിയിൽ തന്നെ ഈ ലഹരിയുടെ ഉപയോഗം ആളുകൾക്കിടയിൽ വ്യാപകമായതായി പഠനം കണ്ടെത്തിയിട്ടുണ്ട്. എച്ച്എച്ച്‌സിയുടെ നിരന്തരമായ ഉപയോഗം ഉത്കണ്ഠ ഉൾപ്പെടെയുള്ള മാനസിക പ്രശ്‌നങ്ങൾക്ക് ഇടയാക്കിയതായി 14.7 ശതമാനം പേർ വ്യക്തമാക്കുന്നു. ലഹരിയുടെ ഉപയോഗം 13.4 ശതമാനം പേർക്ക് തലകറക്കം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിച്ചു. 3.6 പേരെയാണ് എച്ച്എച്ച്‌സിയുടെ ഉപയോഗം വിഷാദത്തിലേക്ക് നയിച്ചത്.
ഡബ്ലിൻ: കിടക്ക ക്ഷാമത്തെ തുടർന്ന് അയർലൻഡിലെ ആശുപത്രികളിൽ ട്രോളികളിൽ കഴിയുന്ന രോഗികളുടെ എണ്ണം പുറത്തുവിട്ട് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ. തിങ്കളാഴ്ച രാവിലെവരെയുള്ള കണക്കുകൾ പ്രകാരം 447 പേരാണ് കിടക്കകൾക്ക് വേണ്ടി കാത്തിരിക്കുന്നത്. ഇതിൽ 307 രോഗികൾ എമർജൻസി വിഭാഗത്തിലും 140 പേർ വാർഡുകളിലുമാണ് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾക്ക് കിടക്കകൾ ആവശ്യമായിട്ടുള്ളത്. ഇവിടെ 105 പേരാണ് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിന് പുറമേ 41 പേർ കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലും ട്രോളികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ഡബ്ലിൻ: ഡബ്ലിനിലെ ആശുപത്രികൾക്കിടയിൽ രോഗികളെ ആംബുലൻസിൽ മാറ്റാനുള്ള കരാർ സ്വകാര്യ കമ്പനിയ്ക്ക് നൽകാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി മാനേജ്‌മെന്റ്. തൊഴിലാളി സംഘടനയായ യുനൈറ്റുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം. ഇതോടെ സമരം ആരംഭിക്കാനുള്ള തീരുമാനത്തിൽ നിന്നും യുനൈറ്റും പിന്മാറി. മാനേജ്‌മെന്റിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി യുനൈറ്റ് ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം പറഞ്ഞു. ഇത് തൊഴിലാളികളുടെയും രോഗികളുടെയും വിജയമാണ്. കരാർ സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നത് രോഗികളുടെ സുരക്ഷ അപകടത്തിലാക്കും. ഇത് മാത്രമല്ല തൊഴിലാളികളുടെ അവകാശങ്ങൾക്ക് എതിരാണെന്നും സംഘടന വ്യക്തമാക്കി.
ഡബ്ലിൻ: എം ക്യൂബ് ( M Cube) അവതരിപ്പിക്കുന്ന മാജിക്, മ്യൂസിക്, മോട്ടിവേഷൻ ഇവന്റ് അടുത്ത മാസം. ഡബ്ലിനിൽ ഒക്ടോബർ 29 നാണ് പരിപാടി നടക്കുന്നത്. മജീഷ്യൻ ഗോപിനാഥ് മുതുകാട് അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കും. കിൽക്കെന്നിയിലെ ചർച്ച് ഓഫ് സയന്റോളജി ആൻഡ് കമ്യൂണിറ്റി സെന്ററിൽ ആണ് പരിപാടി നടക്കുക. വൈകീട്ട് ആറ് മണി മുതൽ ആരംഭിക്കുന്ന പരിപാടി രാത്രി 10 ന് അവസാനിക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റ് വിതരണം ആരംഭിച്ചു. ടിക്കറ്റുകൾ സ്വന്തമാക്കാനും കൂടുതൽ വിവരങ്ങൾക്കുമായി https://www.ticket4u.ie/events/magic-and-music-with-a-mission-mcube-dublin എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഡബ്ലിൻ: ഡബ്ലിനിൽ ഇംഗ്ലീഷ് വിനോദസഞ്ചാരിയ്ക്ക് നേരെ ആക്രമണം. സംഭവത്തിൽ 20 ന് മുകളിൽ പ്രായം തോന്നിക്കുന്ന യുവാവ് അറസ്റ്റിലായി. ഇയാൾ വിനോദസഞ്ചാരിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 11.15 ഓടെയായിരുന്നു സംഭവം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെമ്പിൾ ബാറിൽ ആയിരുന്നു സംഭവം. കുത്തേറ്റ വിനോദസഞ്ചാരിയ്ക്ക് സാരമായ പരിക്കുണ്ട്. ഇതേ തുടർന്ന് അദ്ദേഹത്തെ സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന അദ്ദേഹം അപകടനില തരണം ചെയ്തുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഡൗൺ: കൗണ്ടി ഡൗണിൽ പോലീസ് വാഹനത്തിന് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. ടയറുകൾ നശിപ്പിക്കുകയും വാഹനത്തിന് മേൽ പെയിന്റ് ഒഴിക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. കിൽക്കീലിനിലെ കാൺ ഗാർഡെൻസ് മേഖലയിൽ ആയിരുന്നു സംഭവം. പ്രദേശത്ത് വീടിന് നേരെ ആക്രമണം ഉണ്ടായതായി വിവരം ലഭിച്ചതിന് പിന്നാലെ സ്ഥലത്ത് എത്തിയതായിരുന്നു പോലീസ്. ഇതിനിടെ അവിടെയെത്തിയ 35 ഓളം പേർ അടങ്ങുന്ന സംഘം വാഹനത്തിന്റെ ടയറുകൾ കുത്തിപ്പൊട്ടിക്കുകയായിരുന്നു. പിന്നാലെ അതിന് മുകളിലായി പെയിന്റും ഒഴിച്ചു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് പോലീസ് അറിയിക്കുന്നത്.
ഡെറി: കൗണ്ടി ഡെറിയിൽ വീടിന് നേരെ വെടിവയ്പ്പ്. തിങ്കളാഴ്ച പുലർച്ചെ 2.50 ഓടെയായിരുന്നു സംഭവം. ലിമാവാഡിയിലെ ജോസഫൈൻ അവന്യൂ പ്രദേശത്തെ വീടിന് നേരെയായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെടിയൊച്ച കേട്ട സ്ത്രീയാണ് സംഭവം പോലീസിനെ അറിയിച്ചത്. സംഭവസമയം വീടിനുള്ളിൽ ആളുണ്ടായിരുന്നതായും ഇവർ പോലീസിന് മൊഴി നൽകി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ആരെയെങ്കിലും സംശയാസ്പദമായ സാഹചര്യത്തിൽ കാണുകയാണെങ്കിൽ തങ്ങളെ അറിയിക്കണമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.
കോർക്ക്: വെസ്റ്റ് കോർക്കിൽ വാഹനാപകടത്തിൽ വാഹനാപകടത്തിൽ 60 കാരൻ മരിച്ചു. ദ്രിനാഗിനും ലീപ്പിനും ഇടയിലുള്ള കോറൻ മിഡിൽ മേഖലയിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. കഴിഞ്ഞ നാല് ദിവസത്തിനിടെ ഉണ്ടാകുന്ന നാലാമത്തെ അപകട മരണമാണ് ഇത്. സാരമായി പരിക്കേറ്റ 60 കാരൻ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവർ എത്രയും വേഗം സമീപിക്കണമെന്നാണ് പോലീസ് നിർദ്ദേശം.
ഡബ്ലിൻ: ഡബ്ലിനിലെ ഏദൻ ക്വേയിൽ കൗമാരക്കാരന് നേരെ ആക്രമണം. പരിക്കേറ്റ കൗമാരക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. മേറ്റർ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൗമാരക്കാരന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം നേരിട്ട് കണ്ടവരോ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവരോ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: അയർലൻഡിൽ മലയാളി നഴ്‌സ് അന്തരിച്ചു. ഇടുക്കി തൊടുപുഴ സ്വദേശി എപ്രേം സെബാസ്റ്റ്യന്റെ ഭാര്യ ഷാന്റി പോൾ (52) ആണ് മരിച്ചത്. ക്യാൻസർ ബാധിതയായിരുന്നു. ഇന്നലെ രാവിലെ എട്ട് മണിയോടെ മുള്ളിംഗോർ ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. എറണാകുളം അങ്കമാലി മൂക്കന്നൂർ അട്ടാറ മാളിയേക്കൽ കുടുംബാംഗമാണ് ഷാന്റി. രണ്ട് വർഷത്തോളമായി ഷാന്റി ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ലോംഗ്‌ഫോർഡിലാണ് ഷാന്റിയും കുടുംബവും താമസിക്കുന്നത്. മിഡ്‌ലാൻസ് ഇന്റലക്വൽ ഡിസെബിലിറ്റി സെന്ററിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. എമിൽ, എവിൻ, അലാന എന്നിവർ മക്കളാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
