ഡബ്ലിൻ: ടെക് കമ്പനികൾക്ക് മേലുള്ള നിയന്ത്രണങ്ങൾ സർക്കാർ ലഘൂകരിക്കണമെന്ന് ആവശ്യം. പ്രീ ബഡ്ജറ്റ് സബ്മിഷനിൽ ടെക്നോളജി അയർലൻഡാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സർക്കാരിന്റെ നിയന്ത്രണങ്ങൾ കമ്പനികൾക്ക് അനാവശ്യഭാരം ആകുകയാണെന്നും ടെക്നോളജി അയർലൻഡ് കൂട്ടിച്ചേർത്തു.
യൂറോപ്യൻ യൂണിയൻ ഡിജിറ്റൽ, എഐ-അനുബന്ധ നിയന്ത്രണങ്ങൾ ടെക് കമ്പനികൾക്ക്, പ്രത്യേകിച്ച് സ്റ്റാർട്ട് അപ്പുകൾക്കും എസ്എംഇകൾക്കും വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഇത് നവീകരണ പ്രവർത്തനങ്ങളെ ബാധിക്കും. ആഗോള മത്സരത്തിൽ ഈ നിയന്ത്രണങ്ങൾ അയർലൻഡിനെയും യൂറോപ്പിനെയും പിന്നോട്ട് അടിപ്പിക്കും. പ്രമുഖ യൂറോപ്യൻ ടെക് ഹബ്ബ് എന്ന നിലയിൽ അയർലൻഡിന് കൂടുതൽ സൗഹൃദപരമായ അന്തരീക്ഷമാണ് ആവശ്യം എന്നും ടെക്നോളജി അയർലൻഡ് കൂട്ടിച്ചേർത്തു.

