- അവിടെ യുദ്ധം , ഇവിടെ പ്രണയം : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി
- സീറ്റ് നൽകില്ലെന്ന് കോൺഗ്രസ് : ഇടഞ്ഞ് കെ സുധാകരൻ
- ഇസ്രായേലിനെതിരെ ഹിജാബ് വലിച്ചെറിഞ്ഞ് ഇസ്ലാം സ്ത്രീകളുടെ പ്രതിഷേധം ; അൽ-അഖ്സ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യം
- അസം നിയമസഭാ തെരഞ്ഞെടുപ്പ് ; 88 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി ബിജെപി
- കിടക്ക ക്ഷാമം; ട്രോളികളിൽ 400 ലധികം രോഗികൾ
- ആര് വീഴും, ആര് വാഴും; പാലക്കാടൻ തിരഞ്ഞെടുപ്പ് കാറ്റ് എങ്ങോട്ട്
- ഷിഗെല്ല ബാധിച്ച് മൂന്നര വയസ്സുകാരി മരിച്ചു
- സ്ഥാനാർത്ഥിയല്ല, ചിഹ്നമാണ് വലുത്; യുഡിഎഫ് കോട്ടയായി എറണാകുളം
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ ഈ വാരം വരണ്ട കാലാവസ്ഥാ ആയിരിക്കുമെന്ന് മെറ്റ് ഐറാൻ. വെള്ളിയാഴ്ചവരെ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. എന്നാൽ താപനിലയിൽ വർധനവ് ഉണ്ടായിരിക്കില്ല. ഈ വാരം 12 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും അന്തരീക്ഷ താപനില. രാത്രി കാലങ്ങളിൽ താപനില 2 ഡിഗ്രി സെൽഷ്യസ് വരെ കുറയാം. ഈ വാരം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ മഴയ്ക്ക് ശക്തിയുണ്ടാകില്ല. തണുത്ത കാറ്റും അനുഭവപ്പെടും. കിഴക്കൻ ലെയിൻസ്റ്ററിൽ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുകയെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നുണ്ട്.
ഡബ്ലിൻ: പലസ്തീന്റെ നിലവിലെ അവസ്ഥയിൽ ഇസ്രായേലിനെയും ഹമാസിനെയും ഒരുപോലെ പഴിച്ച് സ്വതന്ത്ര പ്രസിഡന്റ് സ്ഥാനാർത്ഥി കാതറിൻ കനോലി. യുദ്ധത്തിൽ ഇസ്രായേലിനും ഹമാസിനും ഒരുപോലെ പങ്കുണ്ട്. ഉത്തരവാദിത്വം ഇരുകൂട്ടർക്കും ഉണ്ടെന്നും കനോലി പറഞ്ഞു. പ്രമുഖ മാധ്യമം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു കനോലിയുടെ പ്രതികരണം. പലസ്തീനിലെ കൂട്ടക്കുരുതി എത്രയും വേഗം അവസാനിക്കണം. ഇരു കൂട്ടരും ആയുധം താഴെവയ്ക്കാതെ ഇത് സാധ്യമാകില്ല. ഹമാസ് ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. എന്നാൽ പ്രതികരിക്കുന്നതിൽ ഇസ്രായേലിന് ആകട്ടെ നിയന്ത്രണം നഷ്ടമായിയെന്നും കനോലി വ്യക്തമാക്കി.
ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ ഇത്തവണത്തെ ബജറ്റിൽ വമ്പൻ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് ജനങ്ങൾ. സാധാരണക്കാരുടെ ജീവത ഭാരം കുറയ്ക്കുന്ന നികുതി ഇളവുകൾ ഉൾപ്പെടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. ചൈൽഡ് വെൽഫെയർ ആനുകൂല്യങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ക്രിസ്തുമസ് കാലയളവിൽ ആറ് ലക്ഷത്തിലധികം രക്ഷിതാക്കൾക്കും 6.227 മില്യൺ കുട്ടികൾക്കും ചൈൽഡ് വെൽഫയർ ബെനിഫിറ്റുകൾ ലഭിച്ചിരുന്നു. ഇക്കുറി ബജറ്റിൽ ഇത് പ്രതീക്ഷിക്കുന്നുണ്ട്. 250 യൂറോയുടെ എനർജി ക്രെഡിറ്റ് നിർത്തലാക്കുന്നതിൽ നിന്നും പിൻവാങ്ങിയേക്കും. ട്യൂഷൻ ഫീസിൽ ഉൾപ്പെടെ ഇളവ് പ്രതീക്ഷിക്കുന്നുണ്ട്. 9.4 ബില്യൺ ചിലവ് വരുന്ന ബജറ്റാണ് സർക്കാർ പ്രഖ്യാപിക്കാനിരിക്കുന്നത്. എന്നാൽ ഇത് അനാവശ്യമാണെന്ന വിമർശനം സർക്കാരിനെതിരെ ഉയരുന്നുണ്ട്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ഇത്രയും വലിയ തുക ചിലവഴിക്കേണ്ടെന്നാണ് ഉയരുന്ന അഭിപ്രായം.
ഡബ്ലിൻ: സിൻ ഫെയ്‌നിന്റെ പിന്തുണ ലഭിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി. സിൻ ഫെയ്ൻ, സോഷ്യൽ ഡെമോക്രാറ്റ്‌സ്, ലേബർ, ഗ്രീൻ പാർട്ടി, പിബിപി സോളിഡാരിറ്റി മുതലായ പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ ഡബ്ലിനിലാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. അതേസമയം സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി മാറിയിരിക്കുകയാണ് കനോലി. ഇടതുപാർട്ടികളിലെ ടിഡിമാരും സെനറ്റർമാരും മറ്റ് നേതാക്കളും പ്രചാരണ പരിപാടിയിൽ പങ്കെടുത്തു. നേതാക്കൾ കാതറിൻ വിവിധ വിഷയങ്ങളിൽ കൈക്കൊണ്ട നിലപാടുകളെ പ്രകീർത്തിച്ചു. സർക്കാരിനെ താഴെയിറക്കുക ലക്ഷ്യമിട്ടാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി കനോലിയെ പിന്തുണച്ചിരിക്കുന്നത്. കനോലി വിജയിച്ചാൽ അത് ഫിയന്ന ഫെയിൽ- ഫിൻഗെയ്ൽ സംയുക്ത സർക്കാരിന് വലിയ ഭീഷണിയാകും.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ബൗളിംഗ് ആൻഡ് എന്റർടൈൻമെന്റ് കോംപ്ലക്‌സ് തുറക്കാൻ തീരുമാനിച്ച് കിംഗ് പിൻ. സിറ്റി സെന്ററിലെ കാസിൽ ലൈനിലാണ് കോംപ്ലക്‌സ് തുറക്കുക. ഇക്കാര്യം കിംഗ് പിൻ സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കൻ അയർലൻഡിൽ ആദ്യമായിട്ടാണ് യുകെ ആസ്ഥാനമായുള്ള കിംഗ് പിൻ ചുവടുറപ്പിക്കുന്നത്. മില്യൺ കണക്കിന് പൗണ്ട് ചിലവിട്ടാണ് കോംപ്ലക്‌സിന്റെ നിർമ്മാണം. 30,000 ചതുരശ്ര അടിയിലാണ് ഭീമൻ കോംപ്ലക്‌സ് ഒരുങ്ങുന്നത്. കോംപ്ലക്‌സിന്റെ വരവ് 50 പുതിയ തൊഴിലുകൾ ബെൽഫാസ്റ്റിൽ സൃഷ്ടിക്കും. നവംബറോടെ കോംപ്ലക്‌സ് പ്രവർത്തന സജ്ജമാകുമെന്നാണ് റിപ്പോർട്ടുകൾ. 15 ടെൻ പിൻ ബൗളിംഗ് ലൈനുകൾ ഇവിടെ ഉണ്ടാകും. ഇതിന് പുറമേ മറ്റ് ഗെയിമിംഗ് സൗകര്യവും ഉണ്ട്. ഇതിനോട് ചേർന്ന് റെസ്‌റ്റോറന്റും സജ്ജമാക്കുന്നുണ്ട്.
ബെൽഫാസ്റ്റ്: പടിഞ്ഞാറൻ ബെൽഫാസ്റ്റിൽ നിന്നും കാണാതായ 15 കാരിയ്ക്കായുള്ള അന്വേഷണം തുടർന്ന് പോലീസ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. അതേസമയം കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്. ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് ഫോബ് കുഷ് എന്ന കുട്ടിയെ കാണാതായത്. അഞ്ചടി മൂന്ന് ഇഞ്ചാണ് കുട്ടിയുടെ ഉയരം. മെലിഞ്ഞ ശരീരവും കറുത്ത മുടിയും ഉണ്ട്. കാണാതാകുമ്പോൾ സെൽറ്റിക് ടോപ്പും ഗ്രേനിറത്തിലുള്ള ട്രാക്ക്‌സ്യൂട്ടും ധരിച്ചിരുന്നു.
ഡബ്ലിൻ: ഇ- സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഇ- ബൈക്കുകൾ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് സുരക്ഷാ വിദഗ്ധർ. നഗരങ്ങളിൽ ഇ- സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഇ- ബൈക്കുൾ കൂട്ടിയിടിക്കാനുള്ള സാധ്യത എട്ട് മടങ്ങ് അധികമാണെന്നാണ് ഇവർ വ്യക്തമാക്കുന്നത്. അടുത്തിടെ പുറത്തുവന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ അയർലൻഡിൽ നിരവധി ഇ- സ്‌കൂട്ടർ അപകടങ്ങൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ഇ- സ്‌കൂട്ടറുകളും ഇ-ബൈക്കുകളും താരതമ്യം ചെയ്യുമ്പോൾ കൂട്ടിയിടിക്കാനും അപകടം ഉണ്ടാകാനും കൂടുതൽ സാധ്യത ഇ- ബൈക്കുകൾക്കാണ്. കേൾക്കുന്നവർക്ക് വളരെ അതിശയം തോന്നുന്ന കാര്യമാണ് ഇതെങ്കിലും പഠനങ്ങൾ ഇക്കാര്യം സാധൂകരിക്കുന്നുണ്ട്. സ്വീഡനിലെ ചാൽമേഴ്സ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയുടെ പുതിയ പഠനം ഇതിന് ഉദാഹരണമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ടെറി: കൗണ്ടി ഡെറിയിൽ കുതിര ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. ഡെറിയിലെ ലിമാവാഡിയിലെ കടൽതീരത്ത് ആയിരുന്നു സംഭവം. പരിക്കറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ ഒരാളുടെ പരിക്കുകൾ ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് 66 വയസ്സുള്ളയാളുടെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് ജാമ്യത്തിൽവിട്ടു. ഞായറാഴ്ച രാവിലെ 10.45 ഓട് കൂടിയായിരുന്നു സംഭവം. വിവരം ലഭിച്ചതിന് പിന്നാലെ പോലീസും അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തുകയായിരുന്നു. ഉടനെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ ഉണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മരിയ സ്റ്റീനിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ സ്വതന്ത്ര ടിഡിമാർ. ഇതുമായി ബന്ധപ്പെട്ട് നാല് ടിഡിമാർ ഇന്ന് കൂടിക്കാഴ്ച നടത്തും. അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മത്സരിക്കാനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതി നാളെയാണ്. ഈ സാഹചര്യത്തിൽ ടിഡിമാരുടെ തീരുമാനം മരിയ സ്റ്റീനിന് വളരെ നിർണായകമാണ്. കഴിഞ്ഞ ദിവസം ഡിടിമാരിൽ നിന്നും മരിയ പിന്തുണ തേടിയിരുന്നു. ഇതോടെയാണ് നാല് ടിഡിമാർ മരിയയ്ക്ക് പിന്തുണ നൽകാനുള്ള ആലോചനയിൽ എത്തിയത്. ഒയിറിയാച്ച്ടാസിലെ 12 അംഗങ്ങൾ ഇതിനകം സ്റ്റീന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പുവെച്ചിട്ടുണ്ട്. രണ്ട് പേർ കൂടി ഇന്ന് പിന്തുണ പ്രഖ്യാപിക്കുമെന്നാണ് അവോണ്ടുവിന്റെ നേതാവ് പീഡാർ തോയിബിൻ വ്യക്തമാക്കുന്നത്. എന്നാൽ അദ്ദേഹം അവരുടെ പേര് പറഞ്ഞില്ല. സ്വതന്ത്ര ടിഡിമാരുടെ പിന്തുണ കൂടി ലഭിച്ചാൽ 18 പേരുടെ പിന്തുണ മരിയയ്ക്ക് ലഭിക്കും. 20 പേരുടെ പിന്തുണയാണ് നാമനിർദ്ദേശം നൽകാൻ സ്ഥാനാർത്ഥിയ്ക്ക് ആവശ്യം.
ഡബ്ലിൻ: റെന്റ് പ്രഷർ സോണിൽ മാറ്റം വന്നതോടെ ഹൗസിംഗ് വിപണിയിൽ നിന്നും പിന്മാറി ഭൂവുടമകൾ. രാജ്യം മുഴുവൻ റെന്റ് പ്രസർ സോണായി പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി പേരാണ് ഹൗസിഗ് മാർക്കറ്റിൽ നിന്നും പിൻവാങ്ങിയത് എന്നാണ് വിവരം. പുതിയ ഹൗസ് പ്രൈസ് സർവ്വേയിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ വർഷം ജൂണിൽ ആയിരുന്നു റെന്റ് പ്രഷർ സോണുകളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഐറിഷ് സർക്കാർ നടത്തിയത്. ഇതിന് പിന്നാലെ വീടുകളുടെ വിലയിൽ വലിയ വർധനവ് ഉണ്ടായി മൂന്ന് കിടക്കകളുള്ള സെമി ഡിറ്റാച്ച്ഡ് വീടിന്റെ വില മൂന്ന് മാസത്തിനിടെ 1.6 ശതമാനം ഉയർന്ന് 353,458 യൂറോ ആയി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
