ഡബ്ലിൻ: കിടക്ക ക്ഷാമത്തെ തുടർന്ന് അയർലൻഡിലെ ആശുപത്രികളിൽ ട്രോളികളിൽ കഴിയുന്ന രോഗികളുടെ എണ്ണം പുറത്തുവിട്ട് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ. തിങ്കളാഴ്ച രാവിലെവരെയുള്ള കണക്കുകൾ പ്രകാരം 447 പേരാണ് കിടക്കകൾക്ക് വേണ്ടി കാത്തിരിക്കുന്നത്. ഇതിൽ 307 രോഗികൾ എമർജൻസി വിഭാഗത്തിലും 140 പേർ വാർഡുകളിലുമാണ് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾക്ക് കിടക്കകൾ ആവശ്യമായിട്ടുള്ളത്. ഇവിടെ 105 പേരാണ് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിന് പുറമേ 41 പേർ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലും ട്രോളികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
Discussion about this post

