ഡബ്ലിൻ: നിരോധിക്കുന്നതിന് മുൻപ് മാരക ലഹരി വസ്തുവായ എച്ച്എച്ച്സി ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തി മൂന്നിൽ ഒന്ന് ഐറിഷ് ലഹരി ഉപയോക്താക്കളും. അടുത്തിടെ ലഹരി ഉപയോക്താക്കൾക്കിടയിൽ നടന്ന പഠനത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എച്ച്എച്ച്സിയുടെ ഉപയോഗത്തെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നതായി 10 ൽ 9 പേരും സാക്ഷ്യപ്പെടുത്തുന്നു.
ഹെക്സാഹൈഡ്രോകണ്ണാബിനോൾ എന്നാണ് എച്ച്എച്ച്സിയുടെ മറ്റൊരു പേര്. വളരെ ചെറിയ കാലത്തിനടിയിൽ തന്നെ ഈ ലഹരിയുടെ ഉപയോഗം ആളുകൾക്കിടയിൽ വ്യാപകമായതായി പഠനം കണ്ടെത്തിയിട്ടുണ്ട്. എച്ച്എച്ച്സിയുടെ നിരന്തരമായ ഉപയോഗം ഉത്കണ്ഠ ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങൾക്ക് ഇടയാക്കിയതായി 14.7 ശതമാനം പേർ വ്യക്തമാക്കുന്നു. ലഹരിയുടെ ഉപയോഗം 13.4 ശതമാനം പേർക്ക് തലകറക്കം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചു. 3.6 പേരെയാണ് എച്ച്എച്ച്സിയുടെ ഉപയോഗം വിഷാദത്തിലേക്ക് നയിച്ചത്.

