ഡബ്ലിൻ: ഡബ്ലിനിലെ ആശുപത്രികൾക്കിടയിൽ രോഗികളെ ആംബുലൻസിൽ മാറ്റാനുള്ള കരാർ സ്വകാര്യ കമ്പനിയ്ക്ക് നൽകാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി മാനേജ്മെന്റ്. തൊഴിലാളി സംഘടനയായ യുനൈറ്റുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. ഇതോടെ സമരം ആരംഭിക്കാനുള്ള തീരുമാനത്തിൽ നിന്നും യുനൈറ്റും പിന്മാറി.
മാനേജ്മെന്റിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി യുനൈറ്റ് ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം പറഞ്ഞു. ഇത് തൊഴിലാളികളുടെയും രോഗികളുടെയും വിജയമാണ്. കരാർ സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നത് രോഗികളുടെ സുരക്ഷ അപകടത്തിലാക്കും. ഇത് മാത്രമല്ല തൊഴിലാളികളുടെ അവകാശങ്ങൾക്ക് എതിരാണെന്നും സംഘടന വ്യക്തമാക്കി.
Discussion about this post

