ഡെറി: കൗണ്ടി ഡെറിയിൽ വീടിന് നേരെ വെടിവയ്പ്പ്. തിങ്കളാഴ്ച പുലർച്ചെ 2.50 ഓടെയായിരുന്നു സംഭവം. ലിമാവാഡിയിലെ ജോസഫൈൻ അവന്യൂ പ്രദേശത്തെ വീടിന് നേരെയായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വെടിയൊച്ച കേട്ട സ്ത്രീയാണ് സംഭവം പോലീസിനെ അറിയിച്ചത്. സംഭവസമയം വീടിനുള്ളിൽ ആളുണ്ടായിരുന്നതായും ഇവർ പോലീസിന് മൊഴി നൽകി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ആരെയെങ്കിലും സംശയാസ്പദമായ സാഹചര്യത്തിൽ കാണുകയാണെങ്കിൽ തങ്ങളെ അറിയിക്കണമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.
Discussion about this post

