ഡൗൺ: കൗണ്ടി ഡൗണിൽ പോലീസ് വാഹനത്തിന് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. ടയറുകൾ നശിപ്പിക്കുകയും വാഹനത്തിന് മേൽ പെയിന്റ് ഒഴിക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം.
കിൽക്കീലിനിലെ കാൺ ഗാർഡെൻസ് മേഖലയിൽ ആയിരുന്നു സംഭവം. പ്രദേശത്ത് വീടിന് നേരെ ആക്രമണം ഉണ്ടായതായി വിവരം ലഭിച്ചതിന് പിന്നാലെ സ്ഥലത്ത് എത്തിയതായിരുന്നു പോലീസ്. ഇതിനിടെ അവിടെയെത്തിയ 35 ഓളം പേർ അടങ്ങുന്ന സംഘം വാഹനത്തിന്റെ ടയറുകൾ കുത്തിപ്പൊട്ടിക്കുകയായിരുന്നു. പിന്നാലെ അതിന് മുകളിലായി പെയിന്റും ഒഴിച്ചു.
സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് പോലീസ് അറിയിക്കുന്നത്.
Discussion about this post

