ഡബ്ലിൻ: ഡബ്ലിനിൽ ഇംഗ്ലീഷ് വിനോദസഞ്ചാരിയ്ക്ക് നേരെ ആക്രമണം. സംഭവത്തിൽ 20 ന് മുകളിൽ പ്രായം തോന്നിക്കുന്ന യുവാവ് അറസ്റ്റിലായി. ഇയാൾ വിനോദസഞ്ചാരിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി 11.15 ഓടെയായിരുന്നു സംഭവം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെമ്പിൾ ബാറിൽ ആയിരുന്നു സംഭവം. കുത്തേറ്റ വിനോദസഞ്ചാരിയ്ക്ക് സാരമായ പരിക്കുണ്ട്. ഇതേ തുടർന്ന് അദ്ദേഹത്തെ സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന അദ്ദേഹം അപകടനില തരണം ചെയ്തുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Discussion about this post

