കോർക്ക്: വെസ്റ്റ് കോർക്കിൽ വാഹനാപകടത്തിൽ വാഹനാപകടത്തിൽ 60 കാരൻ മരിച്ചു. ദ്രിനാഗിനും ലീപ്പിനും ഇടയിലുള്ള കോറൻ മിഡിൽ മേഖലയിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. കഴിഞ്ഞ നാല് ദിവസത്തിനിടെ ഉണ്ടാകുന്ന നാലാമത്തെ അപകട മരണമാണ് ഇത്.
സാരമായി പരിക്കേറ്റ 60 കാരൻ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവർ എത്രയും വേഗം സമീപിക്കണമെന്നാണ് പോലീസ് നിർദ്ദേശം.
Discussion about this post

