ഡബ്ലിൻ: എം ക്യൂബ് ( M Cube) അവതരിപ്പിക്കുന്ന മാജിക്, മ്യൂസിക്, മോട്ടിവേഷൻ ഇവന്റ് അടുത്ത മാസം. ഡബ്ലിനിൽ ഒക്ടോബർ 29 നാണ് പരിപാടി നടക്കുന്നത്. മജീഷ്യൻ ഗോപിനാഥ് മുതുകാട് അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കും.
കിൽക്കെന്നിയിലെ ചർച്ച് ഓഫ് സയന്റോളജി ആൻഡ് കമ്യൂണിറ്റി സെന്ററിൽ ആണ് പരിപാടി നടക്കുക. വൈകീട്ട് ആറ് മണി മുതൽ ആരംഭിക്കുന്ന പരിപാടി രാത്രി 10 ന് അവസാനിക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റ് വിതരണം ആരംഭിച്ചു. ടിക്കറ്റുകൾ സ്വന്തമാക്കാനും കൂടുതൽ വിവരങ്ങൾക്കുമായി https://www.ticket4u.ie/events/magic-and-music-with-a-mission-mcube-dublin എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Discussion about this post

