ബെൽഫാസ്റ്റ്: ന്യൂറിയിലെ സിൻ ഫെയിൻ പാർട്ടി ഓഫീസിന് സമീപം സ്ഫോടക വസ്തു കണ്ടെത്തി. മെനാഗൻ സ്ട്രീറ്റിലെ സിൻ ഫെയിനിന്റെ കോൺസ്റ്റിറ്റിയുവെൻസി ഓഫീസിന് സമീപം ആയിരുന്നു സംഭവം. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി സ്ഫോടക വസ്തു നീക്കം ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. അതുവഴി പോയവരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടർന്ന് ഇത് സ്ഥലത്ത് നിന്നും സ്ഫോടക വസ്തു നീക്കം ചെയ്ത് നിർവ്വീര്യമാക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

