ടൈറോൺ: കൗണ്ടി ടൈറോണിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഒമാഗിലെ കോഴി ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇവിടെയുള്ള മുഴുവൻ കോഴികളെയും കൊല്ലും.
നോർതേൺ അയർലൻഡ് കൃഷിവകുപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. ഹൈലി പത്തോജനിക് ഏവിയൻ ഇൻഫ്ളുവൻസ (എച്ച്പിഎഐ) യുടെ സാന്നിധ്യം ആണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ മുഴുവൻ കർഷകർക്കും അധികൃതർ മുന്നറിയിപ്പ് നൽകി.
അഗ്രി-ഫുഡ് ആൻഡ് ബയോസയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് (എഎഫ്ബിഐ) നൽകിയ ക്ലിനിക്കൽ ലക്ഷണങ്ങളും പ്രാഥമിക ഫലങ്ങളും തിരിച്ചറിഞ്ഞതിനെ തുടർന്നാണ് താൻ നടപടികൾ ആരംഭിച്ചതെന്ന് വടക്കൻ അയർലണ്ടിലെ ചീഫ് വെറ്ററിനറി ഓഫീസർ (സിവിഒ) ബ്രയാൻ ഡൂഹർ പറഞ്ഞു

