ഡബ്ലിൻ: അയർലൻഡിലെ ഗാർഡ കോളേജിന് പ്രതിവർഷം ആയിരം ഗാർഡകളെ പരിശീലിപ്പിക്കാനുള്ള ശേഷിയില്ലെന്ന് കണ്ടെത്തൽ. ഗാർഡ റിക്രൂട്ട്മെന്റ് എങ്ങനെ വർദ്ധിപ്പിക്കാമെന്ന് പഠിക്കാനായി നിയമിച്ച വർക്കിംഗ് ഗ്രൂപ്പാണ് നിർണായക കണ്ടെത്തൽ നടത്തിയിരിക്കുന്നത്. നിലവിലെ ഗാർഡ കോളേജിന് പുറമേ മറ്റൊരു ഗാർഡ കോളേജുകൂടി അയർലൻഡിന് ആവശ്യമുണ്ടെന്നാണ് ഈ കണ്ടെത്തൽ വ്യക്തമാക്കുന്നത്.
പ്രതിവർഷം ആയിരം ഗാർഡകൾക്ക് പരിശീലനം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ബജറ്റിൽ 77 മില്യൺ യൂറോ വകയിരുത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഈ ലക്ഷ്യം പൂർത്തീകരിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. അത് മാത്രമല്ല അധിക ജോലിയ്ക്ക് ഗാർഡകൾക്കായി 19 മില്യൺ യൂറോ കൂടുതലായി സർക്കാർ മാറ്റിവയ്ക്കേണ്ട സാഹചര്യവും ഉണ്ടായി.

