ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ ബജറ്റിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. സാധാരണക്കാരുടെ പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന ബജറ്റാണ് ഇക്കുറി സർക്കാർ അവതരിപ്പിച്ചിരിക്കുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചു. ചൊവ്വാഴ്ചയായിരുന്നു ഐറിഷ് സർക്കാർ ബജറ്റ് അവതരിപ്പിച്ചത്.
സാധാരണക്കാരെ പൂർണമായും കൈവിട്ട ബജറ്റ് ആയിരുന്നു സർക്കാർ അവതരിപ്പിച്ചത് എന്ന് സിൻ ഫെയ്ൻ ധനകാര്യ വക്താവ് പിയേഴ്സ് ഡൊഹെർട്ടി വിമർശിച്ചു. ഡെവലപ്പർമാരെ സഹായിക്കുന്ന പ്രഖ്യാപനങ്ങളാണ് സർക്കാർ നടത്തിയിരിക്കുന്നത്. നവംബറിലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം അയർലൻഡിലെ ജീവിത ചിലവ് റോക്കറ്റ് വേഗത്തിൽ കുതിയ്ക്കുകയാണ്. ഈ വേളയിൽ വലിയ നികുതി ഇളവുകളാണ് ജനങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ സാധാരണക്കാർക്ക് പകരം നികുതി ഇളവ് നൽകിയത് സമ്പന്നർക്കാണ് എന്നും അദ്ദേഹം പറഞ്ഞു.

