ഡബ്ലിൻ: അയർലൻഡ് സീറോ മലബാർ സഭയുടെ നാഷണൽ മാതൃവേദിയ്ക്ക് ഇനി പുതിയ ഭാരവാഹികൾ. മാതൃവേദിയുടെ പ്രസിഡന്റ് ആയി റോസ് ജേക്കബ് ( ഡബ്ലിൻ) തിരഞ്ഞെടുക്കപ്പെട്ടു. സോളി ഇമ്മാനുവേൽ ( ബെൽഫാസ്റ്റ്) ആണ് വൈസ് പ്രസിഡന്റ്. അടുത്ത രണ്ട് വർഷത്തേയ്ക്ക് മാതൃവേദിയുടെ കർത്തവ്യങ്ങൾ നിറവേറ്റുക പുതിയ ഭാരവാഹികൾ ആണ്.
ഈ മാസം ഒന്നാം തിയതിയായിരുന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. നാഷണൽ ഡയറക്ടർ ഫാ. സജി പൊന്മിനിശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. റിക്സി ജോൺ ( കോർക്ക്) സംഘടനയുടെ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മേരി കുര്യൻ ( ഡബ്ലിൻ ) ട്രഷററായി.
പി.ആർ.ഒ : സിജി എബ്രഹാം (ബെൽഫാസ്റ്റ്)
ഇന്റർസെഷൻ കോ-ഓർഡിനേറ്റർ: സോണിമോൾ ജോൺ (കോർക്ക്)
Discussion about this post

