ഡബ്ലിൻ: അയർലൻഡിൽ ഈ വാരം പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും ചില കൗണ്ടികളിൽ മഴ ലഭിക്കുമെന്ന് മെറ്റ് ഐറാൻ. അയർലൻഡിന്റെ പടിഞ്ഞാറ്, വടക്ക് ഭാഗത്തുള്ള കൗണ്ടികളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം ശക്തമായ മഴ ലഭിക്കുകയില്ല.
ഈ വാരവും അടുത്ത വാരവും നല്ല തെളിഞ്ഞ വരണ്ട കാലാവസ്ഥയാണ് അയർലൻഡിൽ ഉണ്ടായിരിക്കുക. ഉയർന്ന മർദ്ദമാണ് നിലവിലെ തെളിഞ്ഞ കാലാവസ്ഥയ്ക്ക് കാരണം ആകുന്നത്. വരും ദിവസങ്ങളിൽ താപനില 16 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താം. ഈ വാരം മഞ്ഞ് അനുഭവപ്പെടില്ലെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
Discussion about this post

