ഡബ്ലിൻ: കേരളാ മുസ്ലീം കമ്യൂണിറ്റി അയർലൻഡിന്റെ ഫാമിലി ചാരിറ്റി മീറ്റ് ഈ മാസം 11 ന് (ശനിയാഴ്ച) നടക്കും. ഉച്ചയ്ക്ക് 1 മുതൽ വൈകീട്ട് 5 മണിവരെയാണ് പരിപാടി. ഡൊണേറ്റ് ടു ഫീഡ് ദി ഹോംലസ് ഇൻ അയർലൻഡ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാട്ടർഫോർഡിലെ ബാലിഗണ്ണറിലുള്ള ജിഎഎ ക്ലബ്ബിൽ ആണ് പരിപാടി നടക്കുക. രാജ്യത്തെ ഭവന രഹിതർക്ക് ഭക്ഷണം നൽകുന്നതിന് വേണ്ടിയുള്ള ധനസമാഹരണം ആണ് ഇവരുടെ ലക്ഷ്യം. ഹെൽപ്പിംഗ് ഹാൻഡ് വാട്ടർഫോർഡിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സംഭാവ നൽകാൻ https://pay.sumup.com/b2c/QIEWF98F എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്കായി 087 322 6943, 089 409 0747 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Discussion about this post

