ഡബ്ലിൻ: അടുത്ത സമ്മറിൽ ഡബ്ലിനെ ഇളക്കിമറിയ്ക്കാൻ പ്രമുഖ ഗായിക കാറ്റി പെറി എത്തുന്നു. അമേരിക്കൻ ഗായിക ഡബ്ലിനിൽ തന്റെ സംഗീത പരിപാടി പ്രഖ്യാപിച്ചു. ജൂൺ 24 ന് മലഹൈഡ് കാസിലിൽ ആണ് കാറ്റി പെറി പാടുക.
ഒരു ദശാബ്ദത്തിന് ശേഷമുള്ള കാറ്റി പെറിയുടെ ആദ്യ സംഗീത പരിപാടിയാണ് ഡബ്ലിനിൽ അരങ്ങേറുന്നത്. പരിപാടിയ്ക്കായുള്ള ടിക്കറ്റുകളുടെ വിൽപ്പന നവംബർ 14 മുതൽ ആരംഭിക്കും. 69.90 യൂറോ മുതൽ 79.90 യൂറോ വരെയാണ് ടിക്കറ്റ് നിരക്ക്.
Discussion about this post

