ഡബ്ലിൻ: പക്ഷിപ്പനി ബാധയുടെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച ഹൗസിംഗ് ഓർഡർ നിലവിൽ വന്നു. ഇന്ന് മുതൽ കർഷകർ ഉത്തരവ് പ്രകാരമുള്ള നടപടികൾ സ്വീകരിക്കും. കഴിഞ്ഞ ആഴ്ച രണ്ട് ടർക്കി ഫാമുകളിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ കൃഷിവകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇക്കഴിഞ്ഞ ചൊവ്വാഴിച്ച കാർലോയിലെയും ബുധനാഴ്ച മീത്തിലെയും ഫാമുകളിലാണ് പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചത്. ഇരു ഫാമുകൾക്കും ചുറ്റുമുള്ള മൂന്ന് കിലോമീറ്റർ പ്രദേശം സുരക്ഷിത മേഖലയും 10 കിലോ മീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയുമാണ്.
Discussion about this post

