ഡബ്ലിൻ: ജോസഫൈൻ ജോ ജോ ഡുള്ളാർഡിന്റെ തിരോധാനത്തിൽ പൊതുജനസഹായം തേടി പോലീസ്. പുതിയ അഭ്യർത്ഥന പുറപ്പെടുവിച്ചു. ജോ ജോയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണം എന്നാണ് പോലീസിന്റെ പുതിയ നിർദ്ദേശം.
1995 ൽ 21 വയസ്സുള്ളപ്പോഴായിരുന്നു ജോ ജോയെ കാണാതെ ആയത്. സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഡബ്ലിനിലേക്ക് പോയതായിരുന്നു. തിരികെ മടങ്ങുമ്പോൾ ജോ ജോയ്ക്ക് അവസാന ബസ് നഷ്ടമായതായി പോലീസ് അറിയിച്ചു. തുടർന്ന് നാസിലേക്കുള്ള ബസിൽ കയറി. ഇവിടെ നിന്നും രണ്ട് പേരുടെ വാഹനത്തിൽ മൂണിലെ സുഹൃത്തിന്റെ വീട്ടിൽ എത്തി. എന്നാൽ ഇതിന് ശേഷം ജോ ജോയെ കാണാതെ ആകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം അറിയാവുന്നവർ എത്രയും വേഗം നാസ് ഗാർഡ സ്റ്റേഷനുമായി 045 884 300 എന്ന നമ്പറിലോ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ 1800 666 111 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

