ഡബ്ലിൻ: മാനസികാരോഗ്യ വിദഗ്ധരുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡബ്ലിനിലെ കുട്ടികൾക്ക് കാത്തിരിക്കേണ്ടി വരുന്നത് വർഷങ്ങൾ. ചില കുട്ടികൾ കഴിഞ്ഞ 13 വർഷമായി മാനസികാരോഗ്യ വിദഗ്ധനുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ഈ വർഷം ഓഗസ്റ്റ് വരെയുള്ള വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പ്രമുഖ ഐറിഷ് മാധ്യമമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റുവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 28,000 കുട്ടികളാണ് മാനസികാരോഗ്യ വിദഗ്ധനുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നത്. ഇതിൽ 15,000 കുട്ടികൾ ഒരു വർഷത്തിലധികമായി കാത്തിരിക്കുന്നവരാണ്. ഇതിൽ 13 വർഷമായി കാത്തിരിക്കുന്നവരും ഉൾപ്പെടുന്നു.
Discussion about this post

