ഡബ്ലിൻ: അയർലൻഡിൽ നാളെ മഴ. ഇതേ തുടർന്ന് മൂന്ന് കൗണ്ടികളിൽ മെറ്റ് ഐറാൻ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് അർധരാത്രി മുതൽ നാളെ ഉച്ചവരെയാണ് മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കോർക്ക്, കെറി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. അർധരാത്രി മുതൽ ഉച്ചവരെ ഇവിടങ്ങളിൽ മഴയോ അതിശക്തമായ മഴയോ അനുഭവപ്പെടാമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. ശക്തമായ മഴ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകും. യാത്രകൾക്കും തടസ്സമുണ്ടാകാം. അതിനാൽ വാഹന യാത്രികർ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഐറാൻ നിർദ്ദേശിച്ചു.
Discussion about this post

