ഡബ്ലിൻ: ഉറക്കമില്ലാതെ ഐറിഷ് ജനത. അയർലൻഡിലെ ആളുകൾക്ക് ഉറക്കം കുറയുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. രാജ്യത്ത് മൂന്നിൽ ഒരാൾക്കും രാത്രിയിൽ ആറ് മണിക്കൂർ താഴെ മാത്രമാണ് ഉറക്കം ലഭിക്കുന്നത്.
കോവിഡ് മഹാമാരിയ്ക്ക് മുൻപ് ഉറക്കമില്ലാത്തവരുടെ തോത് 25 ശതമാനം ആയിരുന്നു. എന്നാൽ ഇത് ഇപ്പോൾ 32 ശതമാനം ആയി ഉയർന്നിട്ടുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം രാജ്യത്ത് യുവതികൾക്കിടയിൽ ദോഷകരമായ മദ്യപാന തോത് വർധിച്ചുവരികയാണെന്നും റിപ്പോർട്ടിലുണ്ട്.
Discussion about this post

