ഡബ്ലിൻ: അയർലൻഡിലെ നികുതി വരുമാനം സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ട് ധനവകുപ്പ്. ജനസംഖ്യയ്ക്ക് അനുസൃതമായി നികുതി വരുമാനത്തിൽ വർധനവ് ഉണ്ടാകുന്നിലെന്നാണ് പുതിയ റിപ്പോർട്ടിലെ പരാമർശം. ഈ അവസ്ഥ തുടർന്നാൽ പബ്ലിക് സപ്പോർട്ട് സർവ്വീസുകളിൽ നിക്ഷേപം തുടരുന്നത് സർക്കാരിന് അവസാനിപ്പിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും പുതിയ റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നു.
അയർലൻഡിൽ വൃദ്ധരുടെ എണ്ണമാണ് വർധിക്കുന്നതെന്നും ധനകാര്യവകുപ്പിന്റെ ഫ്യൂച്ചർ ഫോർട്ടി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അയർലൻഡിൽ നികുതി വരുമാനം കുറയുന്നു. ധനക്കമ്മി വർധിച്ചുവരികയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post

