ഡബ്ലിൻ: ഡബ്ലിനിൽ വീടിന് നേരെ വെടിവയ്പ്പ്. ഡബ്ലിൻ 12 ലെ ദ്രിംനാഗിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
എറിഗൽ റോഡിലെ വീട്ടിൽ ആയിരുന്നു സംഭവം. വെടിയൊച്ച കേട്ട പ്രദേശവാസികൾ ആണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്ത് ശാസ്ത്രീയ പരിശോധന ഉൾപ്പെടെ നടത്തി. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
Discussion about this post

