ഡബ്ലിൻ: അയർലൻഡിൽ പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ കുറയ്ക്കും. ഇന്നലെ ചേർന്ന നേതാക്കളുടെ യോഗത്തിൽ ഇത് സംബന്ധിച്ച് ധാരണയായി. എക്സൈസ് തീരുവ കുറയ്ക്കുന്നതിനുള്ള നിർദ്ദേശം നേതാക്കൾ ഇന്ന് മന്ത്രിസഭയിൽ അവതരിപ്പിക്കും. മന്ത്രിസഭ അംഗീകരിച്ചാൽ പുതിയ മാറ്റം സർക്കാർ ഉടൻ നടപ്പിലാക്കും.
ഡീസലിന് 20 സെന്റും, പെട്രോളിന് 15 സെന്റും കുറയ്ക്കാനാണ് തീരുമാനം. നാളെ അർദ്ധരാത്രി മുതൽ ഇത് പ്രാബല്യത്തിൽവരും. മെയ് അവസാനം വരെ കുറഞ്ഞ തീരുവ ആയിരിക്കും ഇടാക്കുക.
Discussion about this post

