ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ കാറ്റ്. ഇതേ തുടർന്ന് യെല്ലോ വിൻഡ് വാണിംഗ് പുറപ്പെടുവിച്ചു. അഞ്ച് കൗണ്ടികളിലാണ് മുന്നറിയിപ്പ്.
ക്ലെയർ, മയോ, കെറി, ഗാൽവേ, ലിമെറിക്ക്, എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. ഇവിടെ വൈകീട്ട് അഞ്ച് മണിയ്ക്ക് ആരംഭിക്കുന്ന മുന്നറിയിപ്പ് അർദ്ധരാത്രിവരെ തുടരും. ശക്തമായ കാറ്റ് യാത്രയ്ക്ക് ഉൾപ്പെടെ തടസ്സം സൃഷ്ടിച്ചേക്കും. ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ഇതിന് പുറമേ മരങ്ങൾ കടപുഴകി വീഴാം. വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ ഉണ്ടാകാമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.
Discussion about this post

