ഡബ്ലിൻ: ഡബ്ലിനിൽ കള്ളക്കടത്ത് വസ്തുക്കൾ പിടിച്ചെടുത്ത് റെവന്യുവിഭാഗം. ഷാനൻ വിമാനത്താവളത്തിലും റോസ്ലെയർ യൂറോപോർട്ടിലും നടത്തിയ പരിശോധനയിലാണ് വസ്തുക്കൾ പിടിച്ചെടുത്തത്. പിടിച്ചെടുത്ത വസ്തുവകകൾക്ക് നാല് ലക്ഷം യൂറോയിലധികം വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ച നടത്തിയ പരിശോധനയിലാണ് ഇത്രയും സാധനങ്ങൾ പിടിച്ചെടുത്തത്. 12.1 കിലോ ഹെർബൽ കഞ്ചാവ്, പുകയില ഉത്പന്നങ്ങൾ, കെറ്റാമിൻ. കൊക്കെയ്ൻ, മദ്യം, സിഗരറ്റുകൾ, ടീ ഷർട്ടുകൾ, ഷൂസുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
Discussion about this post

