ഡബ്ലിൻ: ഡബ്ലിനിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലോർഡ് മേയർ റേ മക്ആദം. ഡബ്ലിൻ സെൻട്രലിൽ നിന്നും ഫിൻ ഗെയ്ൽ സ്ഥാനാർത്ഥിയായിട്ടാണ് അദ്ദേഹം മത്സരിക്കുന്നത്. മുൻ ധനമന്ത്രി പാസ്കൽ ഡൊണഹോയുടെ മണ്ഡലം ആയിരുന്നു ഡബ്ലിൻ സെൻട്രൽ. അദ്ദേഹം രാജിവച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
അടുത്ത മാസം ആയിരിക്കും ഇവിടെ തിരഞ്ഞെടുപ്പ്. ഗാൽവേ വെസ്റ്റിലെ തിരഞ്ഞെടുപ്പും അന്നേദിവസം നടക്കും. കഴിഞ്ഞ ദിവസം വൈകീട്ട് ഡബ്ലിൻ സിറ്റിയിലെ ആഷ്ലിംഗ് ഹോട്ടലിൽ യോഗം ചേർന്നിരുന്നു. ഇതിലാണ് റേ മക്ആദമിനെ സ്ഥാനാർത്ഥിയായി ഫിൻ ഗെയ്ൽ തിരഞ്ഞെടുത്തത്.
Discussion about this post

