ഡബ്ലിൻ: അയർലൻഡിൽ ശക്തമായ കാറ്റിനെ തുടർന്നുള്ള മുന്നറിയിപ്പുകൾ നിലവിൽ വന്നു. രണ്ട് കൗണ്ടികളിലാണ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുന്നത്. വാണിംഗ് ഇന്ന് പകൽ ആറ് മണിയ്ക്ക് അവസാനിക്കും.
മയോ, ഡൊണഗൽ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. ഇന്നലെ വൈകീട്ട് നാല് മണി മുതലാണ് ഇരു കൗണ്ടികളിലും വാണിംഗ് നിലവിൽവന്നത്. തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്നും അതിശക്തമായ കാറ്റാണ് വീശുകയെന്നാണ് പ്രവചനം. കാറ്റിൽ അവശിഷ്ടങ്ങൾ ഉൾപ്പെടെ പാറന്ന് ശരീരത്തിലും വാഹനങ്ങളിലും വീഴാനുള്ള സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണം എന്നാണ് നിർദ്ദേശം.
Discussion about this post

