ഡബ്ലിൻ: അയർലൻഡിൽ വീണ്ടും ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി വിമാനക്കമ്പനിയായ എമിറേറ്റ്സ്. ഇതിന്റെ ഭാഗമായി ഡബ്ലിനിലും കോർക്കിലും കൂടുതൽ റിക്രൂട്ട്മെന്റുകൾ നടത്താനാണ് എമിറേറ്റ്സിന്റെ തീരുമാനം. ഇതിനായുള്ള ഒപ്പൺ ഡേയ്സ് ഈ മാസവും അടുത്ത മാസവുമായി നടക്കും.
എയർലൈൻ ഉദ്യോഗാർത്ഥികൾക്കായി രണ്ട് പ്രധാന പരിപാടികൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യത്തേത് ഈ മാസം 30 നും രണ്ടാമത്തേത് ഡിസംബർ 15 നും നടക്കും. 30 ന് രാവിലെ 9 മണിയ്ക്ക് ഡബ്ലിനിലെ ചാർലെമോണ്ട് പാലസിൽവച്ചാണ് ആദ്യ ഡ്രൈവ് നടക്കുന്നത്. ഡിസംബർ 15 ന് കോർക്കിലെ ദി മെട്രോപോൾ ഹോട്ടലിൽവച്ച് രണ്ടാമത്തെ ഡ്രൈവ് നടക്കും. നിലവിൽ അയർലൻഡിൽ നിന്നുള്ള 200 ലധികം ഉദ്യോഗാർത്ഥികൾ എമിറേറ്റ്സിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.

