ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ അപൂർവ്വയിനത്തിൽപ്പെട്ട പ്രാവിനെ കണ്ടെത്തി. ലിസ്ബേണിലുള്ള ഹൗസിംഗ് എസ്റ്റേറ്റിൽ ആയിരുന്നു പ്രാവിനെ കണ്ടത്. ഓറിയന്റൽ ടർട്ടിൽ ഡോവാണ് ഇവിടെ എത്തിയത്.
ഡിസംബർ മുതൽ പ്രാവ് മേഖലയിൽ ഉണ്ടെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. പ്രാവിനെ സ്ഥിരം കാണാറുണ്ടെങ്കിലും അപൂർവ്വയിനത്തിൽപ്പെട്ട പ്രാവാണ് ഇതെന്ന് ആർക്കും അറിയില്ലായിരുന്നു. കഴിഞ്ഞ ആഴ്ച പ്രാവിന്റെ ചിത്രങ്ങൾ ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതാണ് പ്രാവിനെ തിരിച്ചറിയാൻ സഹായകമായത്.
Discussion about this post

