ഡബ്ലിൻ: അയർലൻഡിൽ ആശുപത്രികളിൽ കിടക്ക ക്ഷാമം മാറ്റമില്ലാതെ തുടരുന്നു. തിങ്കളാഴ്ച രാവിലെ പുറത്തുവന്ന കണക്കുകൾ പ്രകാരം രാജ്യത്തെ വിവിധ ആശുപത്രികളിലായി 575 പേർക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പേർക്ക് കിടക്കകൾ ലഭിക്കാനുള്ളത് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ്. ഇവിടെ 96 പേർ കിടക്കയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ 54 പേർക്കാണ് കിടക്ക ലഭിക്കാത്തത്. സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ 43 പേർക്കും ബ്യൂമൗണ്ട് ആശുപത്രിയിൽ 40 പേർക്കും കിടക്കകൾ ലഭിക്കാനുണ്ട്. ഇവർ ട്രോളികളിലാണ് ചികിത്സയിൽ കഴിയുന്നത്.
Discussion about this post

