മീത്ത്: കൗണ്ടി മീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവ സമയം ബസിൽ യാത്ര ചെയ്തവർ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ മുന്നോട്ടുവരണമെന്ന് പോലീസ് ആവശ്യപ്പെട്ടു. മീത്തിൽ ഉണ്ടായ അപകടത്തിൽ ബസിലെ ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു.
ദൃക്സാക്ഷികളിൽ നിന്നും അപകടം സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കുകയാണ് പോലീസ് ലക്ഷ്യം. നിലവിൽ ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെ പോലീസ് പൂർത്തിയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ആറരയ്ക്ക് ആർ 132 ൽ ആയിരുന്നു അപകടം ഉണ്ടായത്.
ബസും ലോറിയും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്നത് മലയാളി വനിതയാണ്. ഇവരും കാറിലുണ്ടായിരുന്ന കൗമാരക്കാരിയും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post

