ഡബ്ലിൻ: വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറി കൊണെമാറ നാഷണൽ പാർക്ക്. നടത്തത്തിനായി ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്ന സ്ഥലമാണ് ഇവിടം. പ്രമുഖ ഔട്ട്ഡോർ, ഹൈക്കിംഗ് വസ്ത്ര ബ്രാൻഡായ ക്രാഗ്ഹോപ്പേഴ്സ് നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ.
കൗണ്ടി ഗാൽവേയിലെ ലെറ്റർ ഫ്രാക്കിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ സ്ഥലമാണ് കേണെമാറ നാഷണൽ പാർക്ക്. പ്രതിദിനം നിരവധി വിനോദ സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. ഏകദേശം രണ്ടായിരം ഹെക്ടർ വിസ്തൃതിയിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. നാഷണൽ പാർക്ക്സ് ആൻഡ് വൈൽഡ് ലൈഫ് സർവ്വീസിനാണ് പാർക്കിന്റെ നിയന്ത്രണം.
Discussion about this post

