ഡബ്ലിൻ: ജോർജ്സ് ഡോക്ക് പാലം വഴിയുള്ള റെഡ് ലുവാസ് സേവനം ഇന്ന് മുതൽ ആരംഭിക്കും. പാലത്തിന്റെ അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനയും ഉൾപ്പെടെ പൂർത്തിയായ പശ്ചാത്തലത്തിലാണ് റെഡ് ലുവാസ് ലൈൻ തുറക്കുന്നത്. ഇന്ന് മുതൽ യാതൊരു നിയന്ത്രണവും ഇല്ലാതെ പഴയ രീതിയിൽ സർവ്വീസുകൾ നടക്കും.
കോനോലിയ്ക്കും ദി പോയിന്റിനും ഇടയിലുള്ള സേവനം ആയിരുന്നു മൂന്ന് മാസമായി തടസ്സപ്പെട്ടിരുന്നത്. ഓഗസ്റ്റ് 19 ന് ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവ്വീസസ് സെന്ററിന് സമീപം തീപിടിത്തം ഉണ്ടായിരുന്നു. ഇത് ജോർജ്സ് ബ്രിഡ്ജിൽ വലിയ നാശനഷ്ടം ഉണ്ടാക്കി. ലൈനിന്റെ ഡ്രാം കടന്ന് പോകുന്നത് ഇതുവഴിയാണ്. ഇതും നശിച്ചു. ഇതോടെ സർവ്വീസ് നിർത്തിവയ്ക്കുകയായിരുന്നു.
Discussion about this post

