ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ മാനിനെ കഴുത്ത് അറുത്ത നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡൊണബേറ്റിലെ ന്യൂബ്രിഡ്ജ് ഹൗസിന്റെ ഗ്രൗണ്ടിൽ ആയിരുന്നു സംഭവം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഇവിടെ മാനിനെ വളർത്തുന്നുണ്ട്. ബുധനാഴ്ച രാവിലെ മാനിന് തീറ്റയുമായി എത്തിയ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. നിരവധി മാനുകൾ ഇവിടെയുണ്ട്. വേലി തീർത്ത് അതിനകത്ത് ആണ് മാനുകളെ പാർപ്പിച്ചിട്ടുള്ളത്. ഈ വേലി മുറിച്ച നിലയിലാണ്. ആരോ മനപ്പൂർവ്വം ചെയ്തതാണെന്നാണ് ജീവനക്കാർ പറയുന്നത്.
Discussion about this post

