ലൗത്ത്: കൗണ്ടി ലൗത്തിലെ റാവൻസ്ഡെയ്ൽ മേഖലയിൽ നിന്നും ഐഇഡി പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് 44 ഉം 49 ഉം വയസ്സുള്ള പുരുഷന്മാരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഫെർമനാഗ്, ഡംഗനോൺ പ്രദേശങ്ങളിൽ നിന്ന് പിഎസ്എൻഐയുടെ തീവ്രവാദ അന്വേഷണ യൂണിറ്റിലെ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിലവിൽ മസ്ഗ്രേവ് പോലീസ് സ്റ്റേഷനിലെ സീരിയസ് ക്രൈം സ്യൂട്ടിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. ഇവർക്കെതിരെ തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
2024 ജൂൺ 9 ന് ആയിരുന്നു റാവൻസ്ഡെയ്ൽ മേഖലയിൽ നിന്നും ഐഇഡി കണ്ടെടുത്തത്. സംഭവം വലിയ വാർത്തയായതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.
Discussion about this post

