ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ കോസ്റ്റ് റെന്റൽ അപ്പാർട്ട്മെന്റുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. ഡബ്ലിൻ 13 ലെ 85 കോസ്റ്റ് റെന്റൽ അപ്പാർട്ട്മെന്റുകൾക്കായുള്ള അപേക്ഷകളാണ് സ്വീകരിക്കാൻ ആരംഭിച്ചത്.
ഇന്നലെ രാവിലെ ഒൻപത് മണി മുതലാണ് അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചത്. ഈ മാസം 29 ന് വൈകീട്ട് അഞ്ച് മണിവരെ ആവശ്യക്കാർക്ക് അപേക്ഷകൾ നൽകാം. ബെൽമെയ്നിലെ പാർക്ക്സൈഡിലുള്ള എ റേറ്റഡ് അപ്പാർട്ട്മെന്റുകളാണ് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുക.
45 വൺ ബെഡ് അപ്പാർട്ട്മെന്റുകൾ ഇവിടെയുണ്ട്. ഇതിന് പ്രതിമാസം 1,397 യൂറോ ആണ് വാടക. 37 ടു ബെഡ് അപ്പാർട്ട്മെന്റുകൾക്ക് പ്രതിമാസം 1,725 യൂറോയും ത്രീ ബെഡ് അപ്പാർട്ട്മെന്റുകൾക്ക് പ്രതിമാസം 1,800 യൂറോയും ആണ് വാടക.

